ഈ തണുത്ത കാലാവസ്ഥയിലും ഇഡലി മാവ് നന്നായി പതഞ്ഞു പൊങ്ങി കിട്ടും, അതും അരിപ്പൊടി ചേർത്ത് തയ്യാറാക്കുന്ന മാവ്..
Ingredients
ഉഴുന്ന് -അരക്കപ്പ്
ഉലുവ -കാൽ ടീസ്പൂൺ
വെള്ളം
ചോറ് -കാൽക്കപ്പ്
അരിപ്പൊടി -ഒരു കപ്പ്
Preparation
ഉഴുന്നും ഉലുവയും നന്നായി കഴുകിയതിനുശേഷം വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക ഈ വെള്ളത്തിലാണ് പിന്നീട് അരച്ചെടുക്കേണ്ടത്, നാലു മണിക്കൂർ കുതിർത്തതിനു ശേഷം ചോറും ചേർത്ത് നല്ല നൈസ് ആയി അരച്ചെടുക്കുക, അരിപ്പൊടി മിക്സി ജാറിൽ ചേർത്ത് കൊടുത്ത ശേഷം വെള്ളം ഒഴിച്ച് ഒന്ന് മിക്സ് ചെയ്യണം എന്നിട്ട് വേണം അരയ്ക്കാൻ ഇനി എല്ലാം കൂടി നന്നായി യോജിപ്പിച്ചതിനുശേഷം വെളുത്തുള്ളി തൊലിയോട് കൂടി ഇടുകയോ, അല്ലെങ്കിൽ ചപ്പാത്തി കോലുകൊണ്ട് മാവ് നന്നായി ഇളക്കി യോജിപ്പിക്കുകയോ ചെയ്യണം നന്നായി പതഞ്ഞു കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്, ശേഷം മാവ് പൊങ്ങാനായി മാറ്റിവയ്ക്കാം പിറ്റേദിവസം മാവ് നല്ലതുപോലെ പൊങ്ങിയിട്ടുണ്ടാകും ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ഫിക്സ് ചെയ്ത് ഇഡലി ഉണ്ടാക്കി നോക്കൂ..
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World