ഈന്തപ്പഴം കൊണ്ട് നല്ല രുചിയുള്ള ഒരു കേക്ക് തയ്യാറാക്കിയാലോ? സൂപ്പർ മാർക്കറ്റുകളിൽ കിട്ടുന്നതുപോലെ ഉള്ള ടേസ്റ്റി ആയ കേക്ക്
Ingredients
ഈന്തപ്പഴം -22
പഞ്ചസാര -അരക്കപ്പ് + അരക്കപ്പ്
വെള്ളം -രണ്ട് ടീസ്പൂൺ
വെള്ളം -മുക്കാൽ കപ്പ്
മൈദ -ഒരു കപ്പ്
ഗ്രാമ്പു -മൂന്ന്
നട്സ്
ബേക്കിംഗ് സോഡ -ഒരു ടീസ്പൂൺ
ഉപ്പ് -ഒരു നുള്ള്
മുട്ട- 2
വാനില എസൻസ് -ഒരു ടീസ്പൂൺ
ഓയിൽ -അരക്കപ്പ്
Preparation
ആദ്യം ഷുഗർ കാരമലൈസ് ചെയ്യണം, ഇതിനായി പഞ്ചസാരയിലേക്ക് അല്പം മാത്രം വെള്ളം ഒഴിച്ച് ക്യാരമലൈസ് ചെയ്യുക കാരമലൈസ് ആയിക്കഴിഞ്ഞാൽ ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കാം നന്നായി യോജിച്ചു കഴിഞ്ഞാൽ കുരുകളഞ്ഞ ഈന്തപ്പഴം ചേർക്കാം ഇത് നന്നായി വെന്ത് മിക്സ് ആവുമ്പോൾ തീ ഓഫ് ചെയ്യുക, ഇനി ഒരു മിക്സി ജാറിൽ മുട്ടയും വാനില എസൻസും പഞ്ചസാരയും സൺഫ്ലവർ ഓയിലും അടിച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ മൈദയും ബേക്കിംഗ് സോഡ ഉപ്പ് ഇവയും അരിച്ചെടുക്കുക ഈന്തപ്പഴം മിക്സ് ചൂടാറിയതിനു ശേഷം ഇതിലേക്ക് മുട്ട മിക്സ് ഒഴിക്കാം ശേഷം അരിച്ചു വെച്ചിരിക്കുന്ന പൊടികളും ചേർത്ത് നന്നായി യോജിപ്പിക്കുക നട്സ് ചേർത്ത് വീണ്ടും യോജിപ്പിക്കുക ഇനി ഒരു കേക്ക് ടിന്നിലേക്ക് ഈ ബാറ്ററിനെ മാറ്റാം ശേഷം മുകളിൽ കുറച്ചുകൂടി നട്സ് ഇട്ടു കൊടുത്ത് നന്നായി ബേക്ക് ചെയ്തെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക