ചോറിനൊപ്പം കഴിക്കാനായി ബീഫ് കൊണ്ടുണ്ടാക്കിയ അച്ചാർ ഉണ്ടെങ്കിൽ കറിയും വേണ്ട തോരനും വേണ്ട… ബീഫ് ഇതുപോലെ തയ്യാറാക്കി വെച്ചോളൂ
Ingredients
ബീഫ് -2 കിലോ
ഉപ്പ്
മഞ്ഞൾപൊടി -ഒരു ടീസ്പൂൺ
മുളകുപൊടി -രണ്ട് ടീസ്പൂൺ
മീറ്റ് മസാല -രണ്ട് ടീസ്പൂൺ
വെളിച്ചെണ്ണ
നല്ലെണ്ണ -രണ്ടു ടേബിൾ സ്പൂൺ
കടുക് -ഒരു ടീസ്പൂൺ
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക് ചതച്ചത് -നാലു ടീസ്പൂൺ
കറിവേപ്പില
മഞ്ഞൾപൊടി -അര ടീസ്പൂൺ
അച്ചാർ പൊടി-ഒരു ടേബിൾ സ്പൂൺ
കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ
മുളകുപൊടി -രണ്ട് ടീസ്പൂൺ
ഗരം മസാല പൊടി -രണ്ട് ടീസ്പൂൺ
വിനാഗിരി
Preparation
ആദ്യം ബീഫിലേക്ക് വേണ്ട ഉപ്പ് മഞ്ഞൾ പൊടി മുളകുപൊടി മീറ്റ് മസാല ഇവ ചേർത്ത് കൊടുത്തു മിക്സ് ചെയ്ത് കുക്കറിൽ മൂന്ന് വിസിൽ വേവിക്കുക വേവിച്ചെടുത്ത ബീഫിന് ഫ്രൈ ചെയ്തും എടുക്കണം ഇനി വേറൊരു പാനിലേക്ക് വെളിച്ചെണ്ണ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് കൊടുത്ത് പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചതും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കാം ഇനി മസാലപ്പൊടികൾ ചേർത്തു കൊടുത്ത് പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്യുക ആവശ്യത്തിന് ഉപ്പും വിനാഗിരിയും ഒഴിച്ചു കൊടുക്കാം, നന്നായി തിളയ്ക്കുമ്പോൾ ബീഫ് കഷണങ്ങൾ ചേർക്കാം ഇനി മസാല നന്നായി പിടിക്കുന്നത് വരെ യോജിപ്പിക്കുക ശേഷം ചൂടാറാനായി മാറ്റിവയ്ക്കാം ചൂടാറുമ്പോൾ കുപ്പിയിൽ അടച്ച് സൂക്ഷിക്കണം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക LIFE Today vlogs