മന്തി കഴിക്കാൻ ഇനി കടയിൽ പോകേണ്ട, കുഴിയും വേണ്ട കുക്കറും വേണ്ട എത്ര കഴിച്ചാലും മതിവരാത്ത രീതിയിൽ കുഴിമന്തി വീട്ടിൽ തയ്യാറാക്കാം..
Ingredients for marination
ചിക്കൻ -ഒന്ന്
മഞ്ഞൾപൊടി -അര ടീസ്പൂൺ
മുളകുപൊടി -ഒരു ടീസ്പൂൺ
കാശ്മീരി ചില്ലി പൗഡർ -അര ടീസ്പൂൺ
ചിക്കൻ മസാല -ഒരു ടീസ്പൂൺ
ഉണക്ക നാരങ്ങ -ഒന്ന്
കുരുമുളക്
ചെറിയ ജീരകം
ഏലക്ക -4
ചുക്ക്
For sauting
സവാള -ഒന്ന്
തക്കാളി -രണ്ട്
ക്യാപ്സിക്കം -ഒന്ന്
പച്ചമുളക് -മൂന്ന്
ഉണക്ക നാരങ്ങ -രണ്ട്
കുരുമുളക് -ഒരു ടീസ്പൂൺ
ഏലക്കായ
ഗ്രാമ്പു
കറുവപ്പട്ട
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
ജീരകം
പെരുംജീരകം -ഓരോ ടീസ്പൂൺ
മന്തി റൈസ് -1 കിലോ
സൺഫ്ലവർ ഓയിൽ- നാല് ടേബിൾ സ്പൂൺ
ബട്ടർ
ചിക്കൻ സ്റ്റോക്ക്
വെള്ളം
Preparation
ആദ്യം എടുത്തു വച്ചിരിക്കുന്ന മസാലകളും മസാല പൊടികളും പൊടിച്ചെടുക്കുക ചിക്കൻ ഇത് ഉപയോഗിച്ച് മാരിനേറ്റ് ചെയ്ത് ഒരു ദിവസം ഫ്രിഡ്ജിൽ വയ്ക്കണം ശേഷം ആവിയിൽ നന്നായി വേവിച്ചെടുക്കാം
ഒരു വലിയ പാനിലേക്ക് എണ്ണയും ബട്ടറും ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന സവാള തക്കാളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മസാലകൾ ഇവയെല്ലാം ചേർത്തുകൊടുത്ത നന്നായി വഴറ്റാം ഉണക്ക നാരങ്ങയും ചേർക്കണം ഇനി വെള്ളം ഒഴിച്ച് തിളക്കുമ്പോൾ രണ്ടു മണിക്കൂർ കുതിർത്തെടുത്ത അരി ഇതിലേക്ക് ചേർക്കാം ചിക്കൻ സ്റ്റോക്ക് ഇട്ടുകൊടുക്കണം നന്നായി തിളച്ചു വെന്തു വരുമ്പോൾ ആവിയിൽ വേവിച്ച ചിക്കൻ കഷണങ്ങൾ മുകളിൽ വച്ച് ഒന്ന് സ്മോക്ക് ചെയ്ത് എടുക്കണം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക DS_KITCHEN