റസ്റ്റോറന്റുകളിൽ കിട്ടുന്ന ചില്ലി ചിക്കൻ റാപ്പ്, കുറഞ്ഞ ചെലവിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം, രുചിയിൽ ഒരു വ്യത്യാസവുമില്ലാതെ ശുദ്ധമായത്..
Ingredients for marination
ചിക്കൻ -1/2 കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ
മുളകുപൊടി -ഒരു ടേബിൾ സ്പൂൺ
കുരുമുളകുപൊടി -ഒരു ടീ സ്പൂൺ
മുട്ട -1
സോയാസോസ് -ഒരു ടീസ്പൂൺ
മൈദ -2 ടീസ്പൂൺ
കോൺഫ്ലോർ -ഒരു ടീസ്പൂൺ
സവാള- 2
വെളുത്തുള്ളി -1ടേബിൾ സ്പൂൺ
ഇഞ്ചി- 1 ടേബിൾ സ്പൂൺ
ക്യാപ്സിക്കം -ഒന്ന്
സോയാസോസ് -ഒരു ടീസ്പൂൺ
ടൊമാറ്റോ കെച്ചപ്പ് -ഒരു ടേബിൾ സ്പൂൺ
ചില്ലി സോസ് -ഒരു ടീസ്പൂൺ
ചില്ലി ഫ്ലക്സ് -അര ടീസ്പൂൺ
കോൺഫ്ലോർ വെള്ളം മിക്സ്
പൊറോട്ട
ലെറ്റുസ്
മയോന്നൈസ്
Preparation
ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യണം അതിനായി മസാലപ്പൊടികളും സോയാസോസ് മുട്ട മൈദ കോൺഫ്ലോർ ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇത് അരമണിക്കൂർ വെച്ചതിനുശേഷം ഫ്രൈ ചെയ്ത് എടുക്കാം, ഇനി ഒരു പാനിലേക്ക് അല്പം എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കാം അത് നന്നായി വഴന്നു കഴിഞ്ഞാൽ സവാള അരിഞ്ഞു വെച്ചതും ക്യാപ്സിക്കവും ചേർക്കാം ഒന്ന് ചൂടാക്കിയതിനു ശേഷം സോസുകൾ ചില്ലി ഫ്ലക്സ് ഇവ ചേർക്കാം എല്ലാം യോജിപ്പിച്ച് കഴിഞ്ഞാൽ ചിക്കൻ കഷ്ണങ്ങൾ ചേർത്തു കൊടുക്കാം ഇനി കോൺഫ്ലോറും അല്പം വെള്ളവും മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിക്കാം ഇത് നന്നായി വെന്ത് കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക ഇനി ചപ്പാത്തി പൊറോട്ട ഇവയിൽ ഏതെങ്കിലും എടുത്ത് മുകളിലായി അല്പം മയോണൈസും തേക്കുക ശേഷം ഒരു ലെറ്റൂസ് വെച്ച് കൊടുക്കാം ഇതിനു മുകളിൽ ചിക്കൻ മിക്സ് വെച്ച് പതിയെ കവർ ചെയ്ത് എടുക്കുക ഇനി കഴിക്കാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vinus Cooking