പരിപ്പ് കറി

Advertisement

ചോറിനും ചപ്പാത്തിക്കും നെയ്ച്ചോറിനും ഒപ്പം മാത്രമല്ല പൊറോട്ടയുടെ കൂടെ പോലും കഴിക്കാൻ പറ്റുന്ന രുചികരമായ പരിപ്പ് കറി…

Ingredients

തുവര പരിപ്പ് -ഒരു കപ്പ്

സവാള -ഒന്ന്

തക്കാളി -ഒന്ന്

ഉപ്പ്

മഞ്ഞൾപൊടി-1/4 ടീസ്പൂൺ

പച്ചമുളക് -മൂന്ന്

വെളുത്തുള്ളി- 4

ഉപ്പ്

വെള്ളം

വെളിച്ചെണ്ണ -ഒന്നര ടേബിൾസ്പൂൺ

കടുക് -ഒരു ടീസ്പൂൺ

ചെറിയ ജീരകം -രണ്ടു നുള്ള്

ചെറിയുള്ളി -ആറ്

ഉണക്കമുളക്

കറിവേപ്പില

മഞ്ഞൾപൊടി

മുളക്പൊടി -അര ടീസ്പൂൺ

Preparation

ആദ്യം പരിപ്പ് കഴുകി 10 മിനിറ്റ് കുതിർത്തെടുക്കാം ശേഷം കുക്കറിലേക്ക് ചേർത്ത് കൂടെ സവാള തക്കാളി പച്ചമുളക് വെളുത്തുള്ളി മഞ്ഞൾ പൊടി ഉപ്പ് ആവശ്യത്തിന് വെള്ളം ഇവ ചേർത്ത് 3-4 വിസിൽ വേവിക്കുക, ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് കൊടുത്ത് പൊട്ടുമ്പോൾ ചെറിയ ജീരകം ചേർക്കാം ശേഷം ഉണക്കമുളക്, കറിവേപ്പില ചെറിയ ഉള്ളി ഇവയെല്ലാം ചേർത്ത് മൂപ്പിക്കാം മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് പച്ചമണം മാറുമ്പോൾ വേവിച്ചുവെച്ച പരിപ്പ് ഇതിലേക്ക് ചേർക്കാം ചൂട് വെള്ളം കൂടി ഒഴിച്ച് മിക്സ് ചെയ്യുക ഇനി നല്ലപോലെ തിളച്ച് കുറുകുമ്പോൾ ഓഫ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Suresh Raghu