ഒരിക്കലെങ്കിലും കഴിച്ചിരിക്കണം ഈ ഹൈദരാബാദി ചിക്കൻ ബിരിയാണി, കിടിലൻ രുചി തന്നെ ആണ് കേട്ടോ, തയ്യാറാക്കാൻ വളരെ എളുപ്പം ആണ്…
Ingredients
സവാള- 4
മല്ലിയില
പുതിനയില -മുക്കാൽ കപ്പ്
ചിക്കൻ -2 കിലോ
ഇഞ്ചി
വെളുത്തുള്ളി -പന്ത്രണ്ട്
പച്ചമുളക് 8
എണ്ണ
മഞ്ഞൾപൊടി
മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ
ഗരം മസാല -ഒരു ടീസ്പൂൺ
തൈര് -അരക്കപ്പ്
നെയ്യ്- ഒന്നര ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി -കാൽ ടീസ്പൂൺ
നാരങ്ങാനീര് -പകുതി
മസാലകൾ
അരി -6 കപ്പ്
ഉപ്പ്
സൺഫ്ലവർ ഓയിൽ -ഒരു ടേബിൾ സ്പൂൺ
കശുവണ്ടി
മുന്തിരി
ഫുഡ് കളർ
Preparation
ആദ്യം സവാളയും കശുവണ്ടി മുന്തിരി ഇവയും ഫ്രൈ ചെയ്തു മാറ്റിവയ്ക്കാം, ഇനി ചിക്കൻ മാരിനേറ്റ് ചെയ്യണം. അതിനായി ചിക്കനിലേക്ക് ഉപ്പ് മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി മസാലപ്പൊടി ഏലക്കായ പൊടി തൈര് ലെമൺ ജ്യൂസ് മല്ലിയില പുതിനയില വറുത്തുവെച്ച സവാള, നെയ്യ് ഇവയെല്ലാം ചേർക്കുക നന്നായി മിക്സ് ചെയ്ത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെക്കണം ശേഷം ഒരു പാനിലേക്ക് ചേർത്തുകൊടുത്ത ഇത് നന്നായി കുക്ക് ചെയ്ത് എടുക്കണം. ഈ സമയം കൊണ്ട് ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വയ്ക്കാം ഇതിലേക്ക് മസാലകളും ഉപ്പ്, സൺഫ്ലവർ ഓയിൽ ഇവയും ചേർക്കാം , നന്നായി തിളയ്ക്കുമ്പോൾ കുതിർത്തെടുത്ത അരി ചേർക്കാം മുക്കാൽ വേവ് ആകുമ്പോൾ ചോറ് വാർക്കം.. ഒരു വലിയ പാത്രത്തിൽ ചോറും ചിക്കൻ മസാലയും ലെയറുകൾ ആയി സെറ്റ് ചെയ്യണം ലെയറുകൾക്കിടയിൽ വറുത്തെടുത്ത സവാള കശുവണ്ടി മുന്തിരി നെയ്യ് ഫുഡ് കളർ ഇവ ചേർക്കണം, ശേഷം പാത്രം കൂടി വച്ച് ചെറിയ തീയിൽ 15 മിനിറ്റ് കുക്ക് ചെയ്യണം രുചികരമായ ഹൈദരാബാദി ബിരിയാണി തയ്യാർ
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Suresh Raghu