ഒരു കപ്പ് ഗോതമ്പ് പൊടി കൊണ്ട് നല്ലൊരു നാലുമണി പലഹാരം തയ്യാറാക്കാം, വെറും അഞ്ചു മിനിറ്റ് മതി, കുട്ടികൾക്ക് സ്കൂളിൽ നിന്നും വരുമ്പോൾ കൊടുക്കാൻ പറ്റിയ നല്ല പലഹാരം..
Ingredients
ഗോതമ്പുപൊടി -ഒരു കപ്പ്
പാല് -അര കപ്പ്
വെള്ളം -3/4 കപ്പ്
തേങ്ങ -അരക്കപ്പ്
ശർക്കര പൊടി- രണ്ട് ടേബിൾ സ്പൂൺ
നട്സ്
ഏലക്ക പൊടി
പഴം
Preparation
ഒരു ബൗളിലോട്ട് ഒരു കപ്പ് ഗോതമ്പുമാവ് ചേർക്കാം ആവശ്യത്തിന് ഉപ്പും കൂടി ചേർത്തിട്ട് നന്നായിട്ടൊന്ന് മിക്സ് ആക്കിയതിനുശേഷം ഇതിലോട്ട് അര കപ്പ് പാലും കൂടി ചേർത്ത് കൊടുക്കാം പാൽ ചേർത്തതിനുശേഷം ചെറുതായിട്ടൊന്ന് മിക്സ് ആക്കി എടുക്കുക ഇനി ഇതിലോട്ട് അര കപ്പ് മുതൽ മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം ഇനി ഇതെല്ലാം കൂടി നന്നായിട്ടൊന്ന് മിക്സ് ആക്കി എടുക്കുക ഒട്ടും കട്ടയൊന്നും ഇല്ലാതെ നല്ല സ്മൂത്ത് ബാറ്റർ ആക്കി എടുക്കാം , അടുത്ത സ്റ്റെപ്പ് ഇതിന് ആവശ്യമായിട്ടുള്ള ഒരു ഫില്ലിംഗ് ആണ് തയ്യാറാക്കേണ്ടത് അതിനുവേണ്ടിയിട്ട് ഒരു ബൗൾ എടുത്തിട്ടുണ്ട് അതിലോട്ട് അര കപ്പ് നാളികേരം ചേർത്ത് കൊടുക്കാം , ഒരു രണ്ട് ടേബിൾ സ്പൂൺ ശർക്കര പൊടിച്ചത് ചേർക്കാം ഒരു ഫ്ലേവറിനു വേണ്ടിയിട്ട് കുറച്ച് ഏലാം പൊടിച്ചതും കൂടി ചേർക്കാം ഇതിലോട്ട് കുറച്ച് നട്സ് ചേർക്കാം,ഇനി ഇതെല്ലാം കൂടി നന്നായിട്ടൊന്ന് മിക്സ് ആക്കിഎടുക്കാം.
ദോശ തവ ചെറുതായിട്ടൊന്ന് ചൂടായതിനുശേഷം കുറച്ച് എണ്ണ ഒന്ന് സ്പ്രെഡ് ചെയ്തു കൊടുക്കാം, റെഡിയാക്കി വെച്ചിരിക്കുന്ന ബാറ്റർ ഒന്നും കൂടി നന്നായിട്ടൊന്ന് മിക്സ് ആക്കിയതിനുശേഷം ഇതിലോട്ട് ഒഴിച്ച് കൊടുക്കാം, ഇതുപോലെ ഒന്ന് നിരത്തിയെടുക്കുക, ഇനി ഇതിലോട്ട് റെഡിയാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് ഒരു ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ഇതിൻറെ സെന്ററിലോട്ട് വെച്ച് കൊടുക്കാം ഫില്ലിങ്ങിന്റെ മുകളിലോട്ട് കട്ട് ചെയ്തു വെച്ചിരിക്കുന്ന പഴവും കൂടി വെച്ച് കൊടുക്കാം, ഇനി ഒരു സൈഡ് മെല്ലെ ഒന്ന് ഫോൾഡ് ചെയ്തു കൊടുക്കുക ,ശേഷം ചെറുതായിട്ടൊന്ന് പ്രസ്സ് ചെയ്തു കൊടുക്കുക ഇനി അടുത്ത രണ്ട് സൈഡും മെല്ലെ ഒന്ന് ഫോൾഡ് ചെയ്തു കൊടുക്കുക ഒരു ചെറിയ ഒരു ബോക്സ് മാതിരിയാണ് ഫോൾഡ് ചെയ്ത് എടുക്കേണ്ടത്, ചെറുതായി പ്രസ് ചെയ്ത് രണ്ട് സൈഡും വേവിച്ചെടുക്കണം എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം ഇതിനെ നെയ്യിൽ ഷാലോ ഫ്രൈ ചെയ്തെടുക്കാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക DIYA’S KITCHEN AROMA