പാവ് ബജ്ജി

Advertisement

നോർത്ത് ഇന്ത്യൻ സ്ട്രീറ്റ് ഫുഡ്‌ ആയ പാവ് ബജ്ജി വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം, ഇതിന്റെ രുചി ഒന്ന് വേറെ തന്നെ…

Ingredients

ബട്ടർ -ഒരു ടേബിൾ സ്പൂൺ

ജീരകം -ഒരു ടീസ്പൂൺ

ക്യാരറ്റ് -1

ഉരുളക്കിഴങ്ങ് -ഒന്ന്

തക്കാളി -ഒന്ന്

ഗ്രീൻപീസ്

ഉപ്പ്

വെള്ളം -2 ഗ്ലാസ്

സവാള -1

മുളകുപൊടി -ഒരു ടീസ്പൂൺ

മഞ്ഞൾ പൊടി -അര ടീസ്പൂൺ

കസൂരി മേത്തി -ഒരു ടീസ്പൂൺ

മല്ലിയില

ബൺ

Preparation

ആദ്യം ഒരു കുക്കറിലേക്ക് ബട്ടർ ചേർത്ത് ചൂടാക്കുക ചെറിയ ജീരകം ചേർത്തു കൊടുത്ത് പൊട്ടുമ്പോൾ വെജിറ്റബിൾ ചേർക്കാം, കൂടെ ഉപ്പു ചേർക്കാം, വെള്ളം ഒഴിച്ച് കുക്കർ അടച്ച് നന്നായി വേവിക്കുക, ബന്ധത്തിനുശേഷം ഒരു പാനിൽ ബട്ടർ ഒഴിച്ച് ചൂടാക്കുക സവാള ചേർത്ത് നന്നായി വഴറ്റാം ശേഷം മസാല പൊടികൾ ചേർത്ത് പച്ചമണം മാറുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർക്കാം ഇത് നല്ലപോലെ തിളച്ചു കട്ടിയാകുമ്പോൾ മല്ലി ഇല ചേർത്ത് തീ ഓഫ് ചെയ്യുക , ബൺ മുറിച്ചതിനുശേഷം രണ്ട് സൈഡും ചൂടാക്കി എടുക്കുക ഇനി തയ്യാറാക്കിയ മസാല ഉപയോഗിച്ച് കഴിക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simply food by Rafna musthafa