ഗ്രീൻപീസ് കറി

Advertisement

ഗ്രീൻപീസ് കൊണ്ട് ഇതുപോലൊരു കറി നിങ്ങൾ കഴിച്ചു കാണില്ല, തേങ്ങ ചേർക്കാതെ തയ്യാറാക്കിയ നല്ല വെള്ള ഗ്രേവിയോട്കൂടിയ കറി…

Ingredients

സവാള- 1

ഉലുവയില -രണ്ടു പിടി

പച്ചമുളക് -2

ഫ്രോസൺ ഗ്രീൻപീസ്

ബട്ടർ

വെളിച്ചെണ്ണ

മസാലകൾ

ഇഞ്ചി

വെളുത്തുള്ളി

കശുവണ്ടി -5-10

ഉപ്പ്

കശുവണ്ടി പേസ്റ്റ്

Preparation

ആദ്യം ഒരു പാനിൽ ബട്ടറും വെളിച്ചെണ്ണയും ഒഴിച്ച് ചൂടാക്കുക ആദ്യം മസാലകൾ ചേർത്ത് കൊടുത്ത് വഴറ്റാം ശേഷം സവാള ഇഞ്ചി വെളുത്തുള്ളി കശുവണ്ടി ഇവ ചേർത്ത് നന്നായി ചൂടാക്കിയതിനു ശേഷം തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ ഇത് അരച്ചെടുക്കുക വീണ്ടും പാൻ അടുപ്പിൽ വച്ച് ബട്ടർ ഒഴിച്ച് ചൂടാക്കുക അരച്ചുവച്ച പേസ്റ്റ് ഇതിലേക്ക് ചേർക്കാം കുറച്ചു വെള്ളം കൂടി ഒഴിച്ച് നന്നായി തിളപ്പിക്കണം കൂടെ അരിഞ്ഞു വച്ചിരിക്കുന്ന ഉലുവയിലെയും പച്ചമുളകും ചേർക്കാം ഇനി ഗ്രീൻപീസ് ചേർത്ത് നന്നായി വേവിക്കുക, ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത് ഗ്രീൻപീസ് വെന്തു കഴിയുമ്പോൾ കുറച്ച് കശുവണ്ടി അരച്ച് ചേർക്കാം ഒന്നുകൂടി തിളപ്പിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World