ഉള്ളിതീയൽ

Advertisement

ചോറിനൊപ്പം കഴിക്കാനായി ഇതാ നല്ലൊരു നാടൻ ഒഴിച്ചു കറി… ഉള്ളിതീയൽ.. തേങ്ങ വറുത്തരച്ച് തയ്യാറാക്കുന്ന ഇതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല…

Ingredients

തേങ്ങ -1

ചെറിയ ഉള്ളി -6

വെളുത്തുള്ളി -6

പെരുംജീരകം- ഒരു ടീസ്പൂൺ

വെളിച്ചെണ്ണ

ഇഞ്ചി ഒരു കഷണം

മഞ്ഞൾപൊടി -അര ടീസ്പൂൺ

മുളകുപൊടി -ഒരു ടീസ്പൂൺ

പച്ചമല്ലി -ഒരു ടീസ്പൂൺ

ചെറിയുള്ളി

പച്ചമുളക് -രണ്ട്

ഉപ്പ്

പുളിവെള്ളം

കറിവേപ്പില

വെളിച്ചെണ്ണ

കടുക്

ഉണക്കമുളക്

Preparation

ആദ്യം തേങ്ങ വറുത്തെടുക്കാം ഒരു ചീനച്ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങ വെളുത്തുള്ളി ഇഞ്ചി ചെറിയ ഉള്ളി ഇവ ചേർത്ത് കൊടുത്ത് നല്ല ബ്രൗൺ നിറമാകുന്നതുവരെ പറക്കുക ശേഷം മസാലപ്പൊടികളും പെരുംജീരകവും ചേർക്കാം തീ ഓഫ് ചെയ്തു ചൂടാറുമ്പോൾ നന്നായി അരച്ചെടുക്കുക.. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറിയുള്ളി ചേർത്തുകൊടുത്തു വഴറ്റാം , പച്ചമുളക് ഉപ്പും ചേർക്കാം, നന്നായി വഴന്നു വന്നാൽ പുളി വെള്ളം ഒഴിച്ചു കൊടുക്കാം, അടുത്തതായി ഇതിലേക്ക് തേങ്ങ അരപ്പ് ചേർക്കാം ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക, അവസാനമായി വെളിച്ചെണ്ണ കടുക് കറിവേപ്പില ഉണക്കമുളക് ഇവ താളിച്ച് ചേർക്കാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക masha creations