നത്തോലി തോരൻ
Ingredients
നത്തോലി – 250 ഗ്രാം
സവാള – 2 ഇടത്തരം വലിപ്പം നീളത്തിൽ അരിഞ്ഞത്
വെളുത്തുള്ളി – 2 വലിയ അല്ലി അരിഞ്ഞത്
ഇഞ്ചി – 1/2 ടീസ്പൂണ്
പച്ചമുളക് – 1 എണ്ണം
കറിവേപ്പില
തേങ്ങ – ഒരു കൈ നിറയെ
ചുവന്ന മുളകുപൊടി – 3/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ജീരകപ്പൊടി – ഒരു നുള്ള്
ഉപ്പ്
വെളിച്ചെണ്ണ – 1 ടേബിള് സ്പൂണ്
Preparation
ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക. എണ്ണയിൽ കറിവേപ്പില ചേർക്കുക.അരിഞ്ഞ സവാള ചേർത്ത് മൃദുവാകുന്നതുവരെ വഴറ്റുക.സവാള വഴറ്റുമ്പോൾ ഉപ്പ് ചേർക്കുക.ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, വഴറ്റുക…
ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർക്കുക… പച്ച രുചി പോകുന്നതുവരെ നന്നായി ഇളക്കുക
അരിഞ്ഞ തക്കാളി ചേർത്ത് മൃദുവാകുന്നത് വരെ വഴറ്റുക.തേങ്ങ ചേർത്ത് കുറച്ച് നേരം വഴറ്റി മീന് ചേര് ത്ത് മൃദുവായി ഇളക്കുക.മൂടി അടച്ച് 5 മിനിറ്റ് വേവിക്കുക.ഇടയ്ക്ക് മിക്സ് ചെയ്യുക.5 മിനിറ്റിന് ശേഷം മൂടി തുറന്ന് അധിക വെള്ളം വറ്റുന്നത് വരെ വേവിക്കുക.അവസാനം ഒരു നുള്ള് ജീരകപ്പൊടിയും കറിവേപ്പിലയും ചേർക്കുക.മിക് സ് ചെയ്ത് തീ ഓഫ് ചെയ്യുക.ടേസ്റ്റി നത്തോലി തോരൻ തയ്യാർ..5 മുതൽ 10 മിനിറ്റ് വരെ മൂടി വയ്ക്കുക, ചൂടുള്ള ചോറിനൊപ്പം അല്ലെങ്കിൽ ചപ്പാത്തി, ദോശ, പുട്ട് ഇതിനൊക്കെ ഒപ്പം വിളമ്പാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy