നെയ്യപ്പം, കേട്ടാൽ തന്നെ നാവിൽ വെള്ളം വരും, അതും തേങ്ങ പാൽ ചേർത്ത് തയ്യാറാക്കിയതാണെങ്കിലോ? പറയാനില്ല.
Ingredients
പച്ചരി -രണ്ട് കപ്പ്
ശർക്കര -അഞ്ച്
ഏലക്ക പൊടി
അപ്പക്കാരം
തേങ്ങാപ്പൽ -കാൽക്കപ്പ്
വെള്ളം
തേങ്ങാക്കൊത്തു
എള്ള്
നെയ്യ്
അരി മൂന്ന് നാല് മണിക്കൂർ കുതിർത്തെടുത്തതിനു ശേഷം തരിയായി പൊടിച്ചെടുക്കുക, ശർക്കര കുറച്ചു വെള്ളമൊഴിച്ച് നന്നായി അലിയിച്ചു എടുക്കുക, ഇതിനെ അരിപ്പൊടിയിലേക്ക് ഒഴിച്ച് കലക്കി എടുക്കാം, ഏലക്കായ പൊടിയും ബേക്കിംഗ് സോഡയും ചേർക്കാം ഇനി അഞ്ചു മണിക്കൂർ മാറ്റിവെക്കണം, ശേഷം തേങ്ങാപ്പാൽ ചേർത്ത് മിക്സ് ചെയ്യുക തേങ്ങാക്കൊത്തും എള്ളും നെയ്യിൽ വറുത്ത് ഇതിൽ ചേർക്കാം, നന്നായി മിക്സ് ചെയ്താൽ ബാറ്റർ റെഡി, ചൂടായ എണ്ണയിലേക്ക് കോരിയൊഴിച്ച് നെയ്യപ്പം ചുട്ടെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Richu pathu vlog