ഓവൻ ഇല്ലാതെ മുട്ട പഫ്സ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് അറിയണോ?? നല്ല മൊരിഞ് ഓവനിൽ ബേക്ക് ചെയ്ത് എടുത്ത അതേ പോലെ തന്നെ കിട്ടും…
Ingredients
മൈദ -രണ്ടേകാൽ കപ്പ്
ഉപ്പ്
പഞ്ചസാര -രണ്ട് ടീസ്പൂൺ
വാനില പൗഡർ -ഒരു ടീസ്പൂൺ
ബട്ടർ -10ഗ്രാം
ഇഞ്ചി
പച്ചമുളക്
കറിവേപ്പില
സവാള -രണ്ട്
മുളകുപൊടി -ഒരു ടീസ്പൂൺ
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
മീറ്റ് മസാല -ഒന്നര ടീസ്പൂൺ
കുരുമുളകുപൊടി -ഒരു ടീസ്പൂൺ
ഡാൾഡ -200 ഗ്രാം
മുട്ട പുഴുങ്ങിയത്
Preparation
ആദ്യം പഫ്സ് ഷീറ്റ് തയ്യാറാക്കാനായി ബട്ടർ ഉപ്പ് പഞ്ചസാര മൈദ ഇവ വെള്ളം ചേർത്ത് കുഴച്ച് സോഫ്റ്റ് ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. നന്നായി തണുപ്പിച്ച് എടുക്കണം അടുത്തതായി മസാല തയ്യാറാക്കാം ഒരു പാനിൽ എണ്ണയൊഴിച്ച് പച്ചമുളക് ഇഞ്ചി കറിവേപ്പില ഇവ ചേർത്ത് വഴറ്റുക സവാളയും ചേർക്കാം എല്ലാം വഴന്നു വന്നാൽ മസാലപ്പൊടികൾ ചേർക്കുക പച്ച മണം മാറുമ്പോൾ തീ ഓഫ് ചെയ്യാം ,മൈദ തണുക്കുമ്പോൾ പുറത്തെടുത്ത് ഒന്നുകൂടി കുഴക്കാം ഇനി വളരെ നൈസായി പരത്തി കൊടുക്കുക അതിനുമുകളിൽ മെൽറ്റ് ചെയ്ത ഡാൽഡയും മുകളിലായി പൊടിയും തൂകി കൊടുക്കുക, ഇനി ലയർ കളായി മടക്കം.. ഓരോ മടക്കിനിടയിലും മൈദ പൊടിയും ഡാൽഡയും ചേർക്കാൻ മറക്കരുത് ഇതിനെ ചപ്പാത്തി റോളർ കൊണ്ട് മാക്സിമം പരത്തുക ശേഷം ചെറിയ ചതുര കഷണങ്ങളായി മുറിച്ചെടുക്കാം ഇതിനുമുകളിൽ മസാലയും ഒരു കഷണം പുഴുങ്ങിയ മുട്ടയും വെച്ച് കൊടുക്കുക ശേഷം നാലു സൈഡിൽ നിന്നും മടക്കാം ഒരു കേക്ക് ടിന്നിനു മുകളിലേക്ക് വെച്ചുകൊടുത്ത ശേഷം, മൂടി വയ്ക്കാവുന്ന ഒരു പാനിലേക്ക് ഇത് വെച്ച് കൊടുക്കാം ഇഡലി പാത്രമോ കുക്കറോ ഉപയോഗിക്കാം ശേഷം ചെറിയ തീയിൽ മൂടിവെച്ച് നന്നായി ബേക്ക് ചെയ്ത് എടുക്കുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Baking Family