ജപ്പാൻ സ്റ്റൈൽ ചിക്കൻ റെസിപ്പി

Advertisement

ജപ്പാൻ സ്റ്റൈൽ ചിക്കൻ, അടിപൊളി രുചിയുള്ള, നല്ല വെള്ളം നിറത്തിൽ ക്രീമിയായ ഒരു സ്പെഷ്യൽ ചിക്കൻ റെസിപ്പി…

Ingredients

എല്ലില്ലാത്ത ചിക്കൻ -ഒരുകിലോ

മുട്ട -ഒന്ന്

ഉപ്പ്

കുരുമുളകുപൊടി -ഒരു ടീസ്പൂൺ

കോൺഫ്ലോർ -നാലു ടേബിൾ സ്പൂൺ

കശുവണ്ടി -30

എണ്ണ

ബട്ടർ 3 ടേബിൾ സ്പൂൺ

പച്ചമുളക് 5

വെളുത്തുള്ളി അരിഞ്ഞത് -രണ്ട് ടേബിൾ സ്പൂൺ

പാൽ -1/2 ലിറ്റർ

മല്ലിയില

Preparation

ചെറിയ ചിക്കൻ കഷണങ്ങളിലേക്ക് മുട്ട ഉപ്പ് കുരുമുളകുപൊടി കോൺഫ്ലോർ ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക 10 മിനിറ്റ് മാറ്റി വെച്ചതിനുശേഷം ഇത് ഫ്രൈ ചെയ്ത് എടുക്കാം ഒരു പാനിലേക്ക് ബട്ടർ ചേർത്ത് ചൂടാക്കുക ആദ്യം വെളുത്തുള്ളി അരിഞ്ഞതും പിന്നെ പച്ചമുളക് അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റാം ഇനി ഇതിലേക്ക് പാൽ ചേർത്ത് കൊടുക്കാം, ഉപ്പു ചേർത്ത് നന്നായി തിളപ്പിക്കുക കശുവണ്ടി പൊടിച്ചെടുത്ത് ഇതിലേക്ക് ചേർത്തു കൊടുക്കാം ഇത് നന്നായി തിളച്ച് കുറുകി വരുമ്പോൾ ചിക്കൻ കഷണങ്ങളും കുറച്ചു കുരുമുളകുപൊടിയും ചേർക്കാം ക്രീം എല്ലാം ചിക്കനിൽ പിടിക്കുമ്പോൾ മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യുക

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യുക Allys happy world