ഇതുപോലൊരു റൈസ് കുക്കർ വീട്ടിലുണ്ടെങ്കിൽ അടുക്കള ജോലികളിൽ പലതും ഈസി ആയി ചെയ്തു തീർക്കാം, ഇതുപോലെത്തെ സൂത്രങ്ങൾ മുൻപ് അറിഞ്ഞില്ലല്ലോ??
സാധാരണയായി ചോറ് തയ്യാറാക്കാൻ ആണ് തെർമൽ കുക്കറുകൾ ഉപയോഗിക്കാറ്, എന്നാൽ ഇതുകൊണ്ട് മറ്റുപല ഉപയോഗങ്ങളും ഉണ്ട്
ചോറ് കലത്തിൽ അരിയിട്ട് തിളപ്പിച്ചതിനുശേഷം കുക്കറിലേക്ക് ഇറക്കി വയ്ക്കുമ്പോൾ, അതിനുമുകളിൽ ഒരു പാത്രത്തിൽ തോരനുള്ള മിക്സ് തയ്യാറാക്കി വെക്കാം, ക്യാരറ്റ് ബീറ്റ് റൂട്ട് പയർ തുടങ്ങിയവ പച്ചമുളക് സവാള ഉപ്പ് തേങ്ങാ ചിരവിയത് ഇതൊക്കെ ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക, ചോറ് വേവുമ്പോഴേക്കും ഇതും നന്നായി വെന്തിട്ടുണ്ടാവും, ഓഫീസിൽ പോകുന്നവർക്ക് സമയവും ലാഭിക്കാം ഒപ്പം ഗ്യാസും, ഈ രീതിയിൽ തന്നെ പഴവും പുഴുങ്ങി എടുക്കാം
ചായയും പാലും എല്ലാം ചൂടാറാതെ ഇരിക്കാനായി തെർമ്മൽ കുക്കറിൽ അടച്ചു സൂക്ഷിക്കാം…
ദോശ ഇഡ്ഡലി അപ്പം ഇവയ്ക്ക് തയ്യാറാക്കി വയ്ക്കുന്ന മാവ് നന്നായി കുളിച്ചു പൊങ്ങി വരാനായി കുക്കറിൽ സൂക്ഷിച്ചാൽ മതി, അതുപോലെ ഫ്രിഡ്ജിൽ നിന്നും എടുത്ത മാവ് പെട്ടെന്ന് തണുപ്പ് മാറാനായി കുക്കറിൽ കുറച്ച് ചൂടുവെള്ളം ഒഴിച്ച് അതിനുമുകളിൽ മാവിറക്കി കുക്കർ അടക്കുക, 10 മിനിറ്റിൽ മാവ് നല്ല സോഫ്റ്റ് ആയി വന്നിട്ടുണ്ടാവും, ഈ രീതിയിൽ തന്നെ തൈരും ഉണ്ടാക്കിയെടുക്കണം, കടയിൽ നിന്നും വാങ്ങുന്നതുപോലെയുള്ള നല്ല കട്ട തൈര് കിട്ടും ചപ്പാത്തി പുട്ട് ഇവയെല്ലാം സോഫ്റ്റ് ആയി ഇരിക്കാനായി കുക്കറിൽ സൂക്ഷിച്ചാൽ മതി.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള വീഡിയോ കൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ayisha’s Dream world