പണ്ടുകാലത്ത് ചായക്കടകളിൽ അപ്പം ചപ്പാത്തി ഇവയ്ക്കൊപ്പം വിളമ്പിയിരുന്ന നല്ല ചാറോടുകൂടിയ ഉരുളക്കിഴങ്ങ് കറി
Preparation
ഒരു മണ് കലത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, കടുക് ചേർത്ത് പൊട്ടി കഴിഞ്ഞ് കറിവേപ്പില പച്ചമുളക് ഏലക്കായ കറുവപ്പട്ട ഇവ ചേർക്കാം, എല്ലാം കൂടി നന്നായി വഴറ്റുക അടുത്തതായി വെളുത്തുള്ളിയും ഇഞ്ചിയും ചെറുതായി അരിഞ്ഞത് ചേർക്കാം, അതിന്റെ പച്ചമണം മാറുമ്പോൾ സവാള ചേർക്കാം, നന്നായി വഴറ്റി, ചെറുതായി അരിഞ്ഞുവെച്ച ഉരുളക്കിഴങ്ങ് കഷണങ്ങൾ ചേർക്കാം ഉപ്പ് ചേർത്ത് നന്നായി വഴറ്റണം ഇനി മസാലപ്പൊടികൾ ചേർക്കാം, മല്ലിപ്പൊടി പെരുംജീരകപ്പൊടി എന്നിവയാണ് ആദ്യം ചേർക്കുക ശേഷം കുറച്ചു വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കാം ഉടയുന്ന പരുവത്തിൽ വേവിക്കണം, ശേഷം കയ്യിൽ ഉപയോഗിച്ച് നന്നായി ഉടച് കുറച്ചുകൂടി വെള്ളം ഒഴിച്ച് തിളപ്പിക്കാം ഈ സമയത്ത് തേങ്ങാപ്പാലും ഗരം മസാല പൊടിയും ഒക്കെ ചേർക്കാം ഇനി നല്ലപോലെ തിളപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യാം, രുചികരമായ ഉരുളക്കിഴങ്ങ് കറി തയ്യാറായി.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World