ചിലവുകുറവിൽ ഒരു മന്തി തയ്യാറാക്കിയാലോ? ചിക്കനും ബീഫും ഒന്നും വേണ്ട മുട്ട ഉപയോഗിച്ച് അടിപൊളി മന്തി തയ്യാറാക്കാം…
Preparation
ആദ്യം രണ്ടര കപ്പ് അരി ഒരു ബൗളിൽ എടുത്ത് കുതിർക്കാനായി വെള്ളം ഒഴിച്ചതിനുശേഷം ഒരു മണിക്കൂർ മാറ്റിവെക്കുക ഇനി മസാല തയ്യാറാക്കാം ഒരു പാനിലേക്ക് ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് മല്ലിയില മൂന്ന് ടേബിൾ സ്പൂൺ മന്തി മസാലയും, ഒരു ഡ്രൈ ലെമനും ചെറു ജീരകം പൊടിച്ചത് ചെറുനാരങ്ങ നീര്, മാഗി ക്യൂബ് ഉം, ഫുഡ് കളർ ഉം, സൺഫ്ലവർ ഓയിലും ചേർത്തുകൊടുത്ത നന്നായി കൈ ഉപയോഗിച്ച് മിക്സ് ചെയ്യുക ഇതിലേക്ക് ആറ് മുട്ട പുഴുങ്ങിയത് ഒന്നു വര ഞ്ഞതിനുശേഷം ചേർത്തു കൊടുക്കാം, മസാല തേച്ചുപിടിപ്പിച്ചതിനുശേഷം അതും മാറ്റിവയ്ക്കാം.അരി കുതിർന്നതിനുശേഷം ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കുക അതിലേക്ക് ഉപ്പ് മസാലകൾ നാരങ്ങ നീര് ഇവ കൂടെ ചേർത്ത് വെട്ടിത്തിളയ്ക്കുമ്പോൾ അരി ചേർക്കാം, അരി മുക്കാൽ വേവ് വേവിക്കണം, ശേഷം ഊറ്റി എടുക്കാം
മസാല പുരട്ടി വെച്ച മുട്ട പാനിൽ തന്നെ അടുപ്പിൽ വച്ച് തിളപ്പിക്കുക, മുട്ട ഫ്രൈ ആകുമ്പോൾ ബാക്കിയുള്ള ഓയിൽ ഒരു പാത്രത്തിലേക്ക് മാറ്റിയെടുക്കുക , മുട്ടയുടെ മുകളിലേക്ക് വേവിച്ച് എടുത്തിരിക്കുന്ന അരി ചേർക്കാം, അതിന് മുകളിൽ ആയി മസാല ഓയിൽ ഒഴിച്ചുകൊടുക്കുക, പച്ചമുളക് കുരുമുളകും ചേർക്കാം മൂടിവെച്ച് ചെറിയ തീയിൽ 15 മിനിറ്റ് വേവിക്കണം ശേഷം സെർവ് ചെയ്യാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക cook with shafee