ഫിഷ് ബിരിയാണി ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍:
1.നല്ലയിനം ദശയുള്ള മത്സ്യം കഷ്ണങ്ങളാക്കിയത്-1 കി.ഗ്രാം
2.സവാള(അരിഞ്ഞത്) – 4 എണ്ണം
3.ഇഞ്ചി(ചതച്ചത്) – 2 കഷ്ണം
4.ഉള്ളി – 3 കപ്പ്
5.പച്ചമുളക് – 100 ഗ്രാം
6.മസാലക്കൂട്ട്(പൊടിച്ചത്) – 2 സ്പൂണ്‍
7.പെരുംജീരകം – 2 സ്പൂണ്‍
8.ഉപ്പ് – പാകത്തിന്
9.മുളക് പൊടി – 1 സ്പൂണ്‍
10.മഞ്ഞള്‍പ്പൊടി – 1 സ്പൂണ്‍
11.ബിരിയാണി അരി – 4 കി.ഗ്രാം
12.നെയ്യ് – ആവശ്യത്തിന്
13.തേങ്ങ – 1 എണ്ണം
14.നാരങ്ങ – 1 എണ്ണം
15.തൈര് – 1 കപ്പ്
16.മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
കഴുകി വെള്ളം നിശ്ശേഷം കളഞ്ഞ മീന്‍ കഷ്ണങ്ങളില്‍ 8,9,10 ചേരുവകള്‍ പുരട്ടി വയ്ക്കുക. അതിനുശേഷം അധികം മൂക്കാതെ മീന്‍ വറുത്തു കോരുക. 3 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ചതച്ച് മല്ലിയില ചേര്‍ത്ത് തൈരില്‍ കലര്‍ത്തുക. സവാള അരിഞ്ഞത് ഉപ്പു ചേര്‍ത്ത ശേഷം വറുത്ത് തൈര് മിശ്രിതത്തില്‍ ചേര്‍ക്കുക. ഇതിനു മീതെ മീന്‍ കഷ്ണങ്ങള്‍ നിരത്തി അല്‍പ്പം വെള്ളം ഒഴിച്ച് 10 മിനിട്ട് വേവിക്കുക. ഒരു പാത്രത്തില്‍ അരി പകുതി വേവാകുമ്പോള്‍ വാലാന്‍ വയ്ക്കുക. വെള്ളം വാര്‍ന്നു കഴിയുമ്പോള്‍ തേങ്ങാപ്പാലും മസാലപ്പൊടിയും പെരുംജീരകം പൊടിച്ചതും നാരങ്ങാനീരും ചേര്‍ത്ത് 10 മിനിട്ട് വേവിക്കുക.
ആദ്യം ചോറ് മീതെ മീന്‍ മസാല വീണ്ടും ചോറ് എന്ന ക്രമത്തില്‍ വിളമ്പി ഉപയോഗിക്കാം.
#fish #biriyani