ചിക്കൻ ലോലി പോപ്പ്

Advertisement

റസ്റ്റോറന്റിലെ ചിക്കൻ ലോലി പോപ്പ് കുട്ടികളുടെ ഫേവറേറ്റ് ഡിഷ് ആണ്, വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ റെസിപ്പി വീട്ടിൽ ഒന്നു ഉണ്ടാക്കി നോക്കിയാലോ?

Ingredients

ചിക്കൻ -അരക്കിലോ

മൈദ -5 ടേബിൾ സ്പൂൺ

കോൺഫ്ലോർ -5 ടേബിൾസ്പൂൺ

കാശ്മീരി മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

മുട്ട -ഒന്ന്

ഉപ്പ്

വെള്ളം

എണ്ണ

വെളുത്തുള്ളി -ഒരു ടേബിൾസ്പൂൺ

ഇഞ്ചി -ഒരു ടേബിൾ സ്പൂൺ

സവാള 2 ടേബിൾ സ്പൂൺ

വെള്ളം -മൂന്ന് ടേബിൾ സ്പൂൺ

ടൊമാറ്റോ സോസ് -രണ്ട് ടേബിൾ സ്പൂൺ

സോയ സോസ് -ഒരു ടീസ്പൂൺ

സ്പ്രിങ് ഒണിയൻ

മല്ലിയില

ഒരു ബൗളിലേക്ക് മൈദ കോൺഫ്ലോർ കാശ്മീരി ചില്ലി പൗഡർ മുട്ട വെള്ളം ഇവ ചേർത്തി യോജിപ്പിച്ച് നല്ല കട്ടിയുള്ള ഒരു ബാറ്റർ ആക്കാം ചിക്കൻ കഷ്ണങ്ങൾ ഇതിലേക്ക് ഇട്ട് നന്നായി തേച്ചുപിടിപ്പിക്കുക ഇത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ചതിനുശേഷം നന്നായി ഫ്രൈ ചെയ്ത് എടുക്കാം ഇനി ഒരു പാനിലേക്ക് എണ്ണ ചേർക്കുക ചൂടാകുമ്പോൾ വെളുത്തുള്ളി ഇഞ്ചി സവാള ഇവ ചേർത്ത് വഴറ്റാം സോസുകളും ആവശ്യത്തിനു ഉപ്പും ചേർക്കാം ഇത് നന്നായി തിളച്ച് ക്രീമി ടെക്സ്ചർ ആകുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ഇതിലേക്ക് ഇട്ട് മിക്സ് ചെയ്യാം ചിക്കനിലേക്ക് സോസുകൾ പിടിച്ചു കഴിഞ്ഞാൽ മല്ലിയിലയും സ്പ്രിങ് ഒണിയനും ചേർത്ത് സെർവ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malus Kitchen World