Advertisement

തട്ടുകട സ്പെഷ്യൽ മസാല ബോണ്ട, ചൂട് ചായക്കൊപ്പം ഇതൊരെണ്ണം ഉണ്ടെങ്കിൽ വയറു നിറയും, ഈസിയായി നമുക്കും തയ്യാറാക്കാം..

Ingredients

എണ്ണ

സവാള -6

ഇഞ്ചി

വെളുത്തുള്ളി

പച്ചമുളക് -രണ്ട്

ഉപ്പ്

മഞ്ഞൾപൊടി

കുരുമുളകുപൊടി

ഉരുളക്കിഴങ്ങ് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിച്ചത്

മൈദ -ഒരു കപ്പ്

കടലമാവ് -ഒരു കപ്പ്

ഉപ്പ്

മുളകുപൊടി

കുരുമുളകുപൊടി

വെള്ളം

എണ്ണ

Preparation

ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം സവാള ഇഞ്ചി വെളുത്തുള്ളി ഇവ ചേർത്ത് വഴറ്റാം ഉപ്പും ചേർക്കാം, ചെറുതായി വഴന്നു കഴിയുമ്പോൾ മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് വേവിച്ചുടച്ച ഉരുളക്കിഴങ്ങ് ചേർക്കാം, മസാലയുമായി നന്നായി യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം ഈ മിക്സിന്റെ ചൂട് പോകുമ്പോൾ ചെറിയ ബോളുകൾ ആക്കി മാറ്റാം ഇനി ഒരു ബൗളിലേക്ക് മൈദ കടലമാവ് ഉപ്പ് കുരുമുളകുപൊടി മുളകുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തശേഷം വെള്ളമൊഴിച്ച് യോജിപ്പിച്ച് കട്ടിയുള്ള ബാറ്റർ ആക്കാം, ഇനി ഓരോ മസാല ബോളുകളും ഈ ബാറ്ററി മുക്കുക ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shahana sherin