Advertisement

മലബാർകാരുടെ സ്പെഷ്യൽ വിഭവമായ ഈന്ത് പിടിയെ കുറിച് ഇത് വരെ കേൾക്കാത്തവരും അറിയാത്തവരും ഉണ്ടോ, എങ്കിൽ ഇതാ ഈ റെസിപ്പി ഒന്ന് കണ്ടു നോക്കൂ,

Ingredients

ഈന്ത് ഒരു കിലോ

തേങ്ങാ വറുത്തരയ്ക്കാനായി

തേങ്ങ ഒന്ന്

മഞ്ഞൾപ്പൊടി

ഏലക്കായ

കറവപ്പാട്ട

ചെറിയുള്ളി

കറി വയ്ക്കാനായി

ബീഫ് -ഒരു കിലോ

സവാള -മൂന്ന്

തക്കാളി -4

മുളക്

ഇഞ്ചി

വെളുത്തുള്ളി

മുളകുപൊടി -രണ്ട് ടീസ്പൂൺ

മഞ്ഞൾപ്പൊടി -0ഒരു ടീസ്പൂൺ

മസാല -ഏഴ് ടേബിൾ സ്പൂൺ

വെള്ളം

ഉലുവ

Preparation

ആദ്യം ബീഫ് കറി തയ്യാറാക്കാം അതിനായി ഒരു കുക്കറിലേക്ക് കഴുകി വൃത്തിയാക്കിയ ബീഫും അരിഞ്ഞുവെച്ച സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തക്കാളി എന്നിവയും മല്ലിയില കറിവേപ്പില ഉലുവ മസാല പൊടികൾ ഉപ്പ് ഇവയെല്ലാം ചേർത്ത് കൈ ഉപയോഗിച്ച് തിരുമ്മി യോജിപ്പിക്കുക ശേഷം കുറച്ചു വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്തു കുക്കറടച്ച് നന്നായി വേവിക്കാം

പൊടിച്ചെടുത്ത ഈന്ത് വെളിച്ചെണ്ണയും ചേർത്ത് തിളപ്പിച്ച വെള്ളത്തിലേക്ക് ഇട്ടുകൊടുത്ത് മിക്സ് ചെയ്യുക ശേഷം ഇടിയപ്പത്തിന് കുഴക്കുന്ന പോലെ കുഴച്ച് ചെറിയ ചെറിയ ബോളുകൾ ആക്കി മാറ്റാം ഇതിന് ആവിയിൽ വേവിച്ചെടുക്കണം

വേവിച്ചെടുത്ത ബീഫ് കറി ഒരു വലിയ പാനിലേക്ക് മാറ്റിയതിനുശേഷം നന്നായി തിളപ്പിക്കുക തിളപ്പിച്ച് വറ്റിച്ചെടുക്കണം ഈ സമയം കൊണ്ട് തേങ്ങ വറുത്തെടുക്കാം

തേങ്ങയിലേക്ക് ചെറിയുള്ളി കറിവേപ്പില മസാലകൾ മഞ്ഞൾപൊടി ഇവ ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുത്ത് മിക്സിയിൽ ചെറുതായി ഒന്ന് പൊടിച്ചെടുക്കുക ഇതിനെ ബീഫ് കറിയിലേക്ക് ചേർത്ത് മിക്സ് ചെയ്യാം ശേഷം വേവിച്ചെടുത്ത ഈന്തും ചേർക്കാം എല്ലാം കൂടി നന്നായി യോജിപ്പിച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണു

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Calicut Flavours