കിച്ചൻ ടിപ്സ്

Advertisement

പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ഈ ഒരു ഉപയോഗം നിങ്ങൾ കണ്ടിട്ടുണ്ടോ? സവാള അരിയുമ്പോൾ ഇതുപോലെ ചെയ്തു നോക്കൂ.. കുറച്ചു നല്ല കിച്ചൻ ടിപ്പുകൾ

പാല് തൈര് ഇവയൊക്കെ വാങ്ങുമ്പോൾ കിട്ടുന്ന പ്ലാസ്റ്റിക് കുപ്പികൾ വേസ്റ്റ് ആയി ഉപേക്ഷിക്കാർ ആണ് പതിവ്, ഇനി അങ്ങനെ ചെയ്യേണ്ട ഫ്രിഡ്ജിലെ സ്റ്റോറേജ് ബോക്സുകൾ ആയി ഇതിനെ ഉപയോഗിക്കാം, കുപ്പികൾ വായഭാഗം മുതൽ നെടുകെ കീറിയതിനുശേഷം ഇതിനകത്തേക്ക് മല്ലിയില മുന്തിരി തുടങ്ങിയ സാധനങ്ങൾ വച്ച് കൊടുക്കണം, ഇനി മൂടി അടയ്ക്കുക സാധനങ്ങൾ ഇതുപോലെ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഫ്രിഡ്ജിൽ അധികം സ്ഥലം പോകുകയില്ല, മാത്രമല്ല പെട്ടെന്ന് ചീഞ്ഞു പോകുന്ന ഇത്തരം സാധനങ്ങൾ കുറെ ദിവസം ഇരിക്കുകയും ചെയ്യും

സവാള ഉള്ളി വെളുത്തുള്ളി ഇവ അരിയുമ്പോൾ കയ്യിൽ സ്മെൽ ആകാറുണ്ട് ഇത് കുറെ നേരം നീണ്ടുനിൽക്കും ഇത് ഇഷ്ടമല്ലാത്തവർ സവാള അരിയുന്നതിന് മുമ്പ് കുറച്ച് വെളിച്ചെണ്ണ കയ്യിൽ പുരട്ടിയാൽ മതി

മംഗലങ്ങൾ ഏറെനാൾ ഉപയോഗിക്കാതെ സൂക്ഷിക്കുമ്പോൾ പൊട്ടൽ വരാറുണ്ട് അങ്ങനെ സംഭവിക്കാതിരിക്കാൻ അല്പം വെളിച്ചെണ്ണ തൂവി ഒന്ന് ചൂടാക്കിയതിനു ശേഷം സൂക്ഷിക്കുക

സിന്ദൂരം തൊടുമ്പോൾ അത് പടർന്ന് നെറ്റിയിൽ ആകെ ആവാതിരിക്കാനായി അല്പം വാസിലിൻ പുരട്ടിയതിനുശേഷം അതിനു മുകളിൽ സിന്ദൂരം തൊടുക

സെറ്റിയിലെയും കാർപെറ്റിലെയും പൊടികൾ കളയാനായി കിടിലൻ ഒരു സൂത്രം നോക്കാം ചപ്പാത്തി റോളർ എടുത്ത് അതിൽ ഡബിൾ സൈഡ് ടേപ്പ് കൊണ്ട് ചുറ്റിയതിനുശേഷം കാർപെറ്റിലൂടെ ഉരച്ചു കൊടുക്കുക പൊടിയെല്ലാം ടേപ്പിൽ ഒട്ടിപ്പിടിക്കും

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mother’s Pantry By reshmi