പാൽ കപ്പ,കപ്പ കൊണ്ട് ഇതിലും രുചിയുള്ള മറ്റൊരു വിഭവവും ഇല്ല എന്ന് തന്നെ പറയാം, തേങ്ങാപ്പാലിൽ വറ്റിച്ചെടുത്ത ഇത് കണ്ടാൽ തന്നെ നാവിൽ വെള്ളം നിറയും
Ingredients
കപ്പ- ഒരു കിലോ
വെള്ളം
വെളുത്തുള്ളി -രണ്ട്
പച്ചമുളക് മൂന്ന്
ചെറിയ ഉള്ളി -ഒരു പിടി
തേങ്ങാപ്പാൽ
വെളിച്ചെണ്ണ
കടുക്
ഉണക്കമുളക്
ചെറിയ ഉള്ളി
കറിവേപ്പില
Preparation
കപ്പ നുറുക്കി കഷണങ്ങളാക്കി കഴുകി ഒരു എടുക്കുക ആവശ്യത്തിനുള്ള വെള്ളം ചേർത്ത് നന്നായി വേവിക്കുക വെന്തതിനു ശേഷം വെള്ളത്തിൽ നിന്നും മാറ്റി മറ്റൊരു പാനിലേക്ക് ഇട്ട് തേങ്ങാപ്പാലും ഉപ്പും ചേർത്ത്തിളപ്പിക്കുക, ഇതിലേക്ക് ചെറിയുള്ളി പച്ചമുളക് വെളുത്തുള്ളി ഇവ ചതച്ചത് ചേർത്ത് കൊടുക്കണം, നന്നായി മിക്സ് ചെയ്തു ഉടച്ച് തേങ്ങാപ്പാൽ വറ്റുന്നത് വരെ വേവിക്കണം, അവസാനമായി വെളിച്ചണിൽ കടുക് കറിവേപ്പില കുറച്ച് ചെറിയുള്ളി അരിഞ്ഞത് ഉണക്കമുളക് ഇവ മൂപ്പിച്ച് ഇതിലേക്ക് ചേർക്കാം, രുചികരമായ പാൽകപ്പ തയ്യാർ
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dreamz of Sreekutty