എത്ര കഴിച്ചാലും മതിയാവാത്ത നാടൻ പലഹാരമാണ് ഇലയട, അരിപ്പൊടി കൊണ്ട് ഇതാ വളരെ സോഫ്റ്റ്ഉം നേർത്തതുമായ ഇലയട ഇത് കണ്ടാൽ ആരും എടുത്തു കഴിക്കും…
Ingredients
നെയ്യ് -ഒരു ടേബിൾ സ്പൂൺ
ജീരകം -ഒരു ടീസ്പൂൺ
തേങ്ങ – മുക്കാൽ കപ്പ്
പഞ്ചസാര/ശർക്കര പൊടി -അരക്കപ്പ്
ഏലക്കായപ്പൊടി -അര ടീസ്പൂൺ
വെള്ളം -കാൽ കപ്പ്
അരിപ്പൊടി -1 കപ്പ്
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
ഉപ്പ്
വെള്ളം
Preparation
ആദ്യം ഫില്ലിംഗ് തയ്യാറാക്കാം ഇതിനായി ഒരു പാൻ അടുപ്പിൽ വയ്ക്കുക, നെയ്യ് ചേർത്ത് ചൂടാകുമ്പോൾ ജീരകം ചേർത്തു കൊടുക്കാം, ഇത് മൂപ്പിച്ച് കഴിഞ്ഞ് തേങ്ങ ചേർക്കാം തേങ്ങ ഒന്ന് ചൂടാകുമ്പോൾ ശർക്കരയോ പഞ്ചസാരയോ ചേർക്കാം ഇത് നല്ലപോലെ യോജിപ്പിക്കണം പഞ്ചസാരയെല്ലാം അലിഞ്ഞു തേങ്ങയിൽ നന്നായി പിടിക്കുമ്പോൾ ഏലക്കായ പൊടിയും അല്പം വെള്ളവും ചേർക്കാം ഇനി ഈ വെള്ളം പറ്റുന്നതുവരെ മിക്സ് ചെയ്തു കൊണ്ടിരിക്കണം ശേഷം തീ ഓഫ് ചെയ്യാം, ഇനി അരിപ്പൊടിയിലേക്ക് അല്പം വെളിച്ചെണ്ണയും ഉപ്പും ചേർത്ത് യോജിപ്പിക്കുക ഇതിലേക്ക് വെള്ളം ഒഴിച്ച് കലക്കി ചെറിയ കട്ടിയിൽ മാവ് തയ്യാറാക്കി എടുക്കാം, ഇലയിൽ നിന്നും ഒഴുകിപ്പോകാത്ത പാകത്തിലാണ് എടുക്കേണ്ടത്, ഇനി വാട്ടിയെടുത്ത വാഴയിലയിലേക്ക് ഈ മാവ് ഒഴിച്ച് കൊടുക്കാം പരത്തിയതിനുശേഷം ഫില്ലിംഗ് ചേർക്കാം ശേഷം ഇല മൂന്നു വശവും നന്നായി മടക്കണം, ഇതിനെ ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കുക.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World