മീൻ തലക്കറി

Advertisement

മീൻ കറി കഴിക്കുവാൻ ഷാപ്പിൽ വച്ചത് കഴിക്കണം, അത്രയ്ക്കും രുചിയാണ്, നെയ്മീൻ തല ഷാപ്പിലെ സ്റ്റൈലിൽ കറി വയ്ക്കുന്നത് കണ്ടു നോക്കിയാലോ??

Ingredients

മീൻ തല

വെളിച്ചെണ്ണ

കടുക്

ഉലുവ

ഇഞ്ചി

വെളുത്തുള്ളി

ചെറിയ ഉള്ളി

പച്ച മുളകു

കറിവേപ്പില

മഞ്ഞൾപ്പൊടി

മുളക് പൊടി

മല്ലി പൊടി

കുരുമുളക് പൊടി

തക്കാളി

കുട൦ പുളി

ഉപ്പു

വെള്ളം

Preparation

മൺ ചട്ടിയിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുകും ഉലുവയും താളിക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി ചേർത്തു വഴറ്റുക. ശേഷം ചെറിയ ഉള്ളി, പച്ച മുളകു, കറിവേപ്പില എന്നിവ വഴറ്റുക. ശേഷം മഞ്ഞൾപ്പൊടി, മുളക് പൊടി, മല്ലി പൊടി, കുരുമുളക് പൊടി എന്നിവ പച്ച മണം മാറുന്നതു വരെ വഴറ്റുക. ശേഷം തക്കാളി മിക്സിയിൽ അടിച്ചു പേസ്റ്റ് ആക്കിയതും ആവശ്യമായ വെള്ളവും കുടം പുളിയും ഉപ്പും ചേർത്തു ഇളക്കി 3 മിനിറ്റ് മൂടിവെച്ചു വേവിക്കുക. ശേഷം വൃത്തിയായി വച്ചിരിക്കുന്ന മീൻ തലയും ചേർത്തു 5 മിനിറ്റ് ചെറു തീയിൽ ഓരോ വശവും മറിച്ചു ഇട്ടു വേവിക്കുക. 2 മണിക്കൂർ എങ്കിലും മാറ്റി വച്ചു കറി വിളമ്പാം

വിശദമായി അറിയാൻ വീഡിയോ കാണുക

മീ൯ തലക്കറി | Meen Thala Curry Recipe | Fish Thala Curry - Kerala Style | King Fish Head Curry .

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy Cooking Island