വാഴപ്പിണ്ടി കറി

Advertisement

വാഴപ്പിണ്ടി കൊണ്ട് നല്ല മീൻ കറിയുടെ രുചിയിൽ ഒരു കറി തയ്യാറാക്കിയാലോ? ഇത് തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും

Ingredients

വാഴപ്പിണ്ടി -ഒരു കഷണം

തക്കാളി -2

ചെറിയ ഉള്ളി -ആറ് – ഏഴ്

പച്ചമുളക്

ഉപ്പ്

തേങ്ങ

മുളകുപൊടി -ഒരു ടീസ്പൂൺ

മല്ലിപ്പൊടി -ഒരു ടീസ്പൂൺ

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

ചെറിയ ഉള്ളി 3

പുളി

ഉലുവ പൊടി -മുക്കാൽ ടീസ്പൂൺ

വെളിച്ചെണ്ണ

കടുക്

ചെറിയുള്ളി

ഉണക്കമുളക്

Preparation

വാഴപ്പിണ്ടി വട്ടത്തിൽ അരിഞ്ഞ് നാരു കളഞ്ഞതിനുശേഷം ചെറിയ വലിപ്പമുള്ള കഷണങ്ങളായി അരിഞ്ഞെടുക്കുക ഇത് കഴുകിയതിനുശേഷം കൂടെ തക്കാളി പച്ചമുളക് ചെറിയ ഉള്ളി ഉപ്പ് വെള്ളം ഇവ ചേർത്ത് നന്നായി വേവിക്കുക തേങ്ങയിൽ മസാല പൊടികളും ചെറിയുള്ളിയും ചേർത്ത് നന്നായി അരച്ചെടുത്ത് വെന്ത വാഴ തണ്ടിലേക്ക് ചേർക്കാം, ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നല്ലപോലെ തിളപ്പിക്കുക ഒരു ടീസ്പൂൺ ഉലുവ വറുത്ത് പൊടിച്ച് ഇതിലേക്ക് ചേർക്കാം, നന്നായി തിളച്ച് ചാറ് കുറുമ്പോൾ തീ ഓഫ് ചെയ്യാം അവസാനമായി വെളിച്ചെണ്ണയിൽ കടുക് ഉണക്കമുളക് ചെറിയുള്ളി കറിവേപ്പില ഇവ താളിച്ച് ഇതിലേക്ക് ചേർക്കാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Safees Kitchen