റവ ഉപയോഗിച്ച് ഇതാ നാലുമണിക്ക് കഴിക്കാനായി നല്ലൊരു മൊരിയൻ പലഹാരം വെറും മൂന്ന് ചേരുവകൾ മാത്രം മതി
Ingredients
ശർക്കര മുക്കാൽ കപ്പ്
റവ 1 കപ്പ്
ഡെസിക്കേറ്റഡ് കോക്കനട്ട് അരക്കപ്പ്
വെള്ളം രണ്ട് കപ്പ്
നെയ്യ്
എണ്ണ
Preparation
വെള്ളവും ശർക്കരയും മിക്സ് ചെയ്ത് നന്നായി അലിയിപ്പിക്കുക ശേഷം ശർക്കര നീര് മറ്റൊരു പാനിലേക്ക് അരിച്ച് ഒഴിച്ച് കൊടുക്കാം ഇത് നന്നായി തിളപ്പിക്കണം ശേഷം റവ ഇതിലേക്ക് ഇട്ടു കൊടുക്കാം റവ നന്നായി വെന്ത് പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ നെയ്യ് കൂടി ചേർക്കാം നല്ലപോലെ യോജിപ്പിച്ചശേഷം തീ ഓഫ് ചെയ്യുക ചൂടാറുമ്പോൾ ഡെസിക്കേറ്റഡ് കോക്കനട്ട് ചേർത്ത് നന്നായി കുഴയ്ക്കാം ഇനി ഇത് മീഡിയം കട്ടിയിൽ പരത്തിയ ശേഷം ഒരു മൂടി ഉപയോഗിച്ച് ചെറുതായി മുറിച്ചെടുക്കാം മുറിച്ചെടുത്ത കഷണങ്ങളെല്ലാം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുക.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malayalee in Bengaluru