ഒരു കപ്പ് അരിപ്പൊടി മാത്രം മതി ഈ സ്പെഷ്യൽ രുചി യുള്ള ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ, സ്നാക്ക് ആയും ഇത് തയ്യാറാക്കാം വീഡിയോ ആദ്യ കമന്റ് ൽ
INGREDIETNTS
അരിപ്പൊടി ഒരു കപ്പ്
തിളച്ച വെള്ളം
ഉപ്പ്
വെളിച്ചെണ്ണ
നെയ്യ്
കടുക്
കടലപ്പരിപ്പ്
ഉഴുന്നുപരിപ്പ്
കറിവേപ്പില
വെളുത്ത എള്ള്
ഉണക്കമുളക്
മല്ലിയില
PREPARATION
ഒരു ബൗളിൽ അരിപ്പൊടിയെടുത്ത് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത ശേഷം തിളച്ച വെള്ളമൊഴിച്ച് യോജിപ്പിച്ച് 5 മിനിറ്റ് മൂടിവെക്കുക കൈയിൽ തൊടാവുന്ന ചൂടിൽ നെയ്യ് ചേർത്ത് കുഴച്ച് ചെറിയ ബോളുകൾ ആക്കി മാറ്റുക ഇതിനെ ഒരു പ്ലേറ്റിൽ വച്ച് ആവിയിൽ നന്നായി വേവിച്ചെടുക്കണം. മറ്റൊരു പാനിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക ഇതിലേക്ക് കടുക് ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് വെളുത്ത എള്ള് ഇവ ചേർത്ത് മൂപ്പിച്ചതിനു ശേഷം കറിവേപ്പില ഉണക്കമുളകും ചേർത്തു യോജിപ്പിക്കുക ശേഷം വേവിച്ചു വച്ചിരിക്കുന്ന പലഹാരം ചേർക്കാം, ഇത് നല്ലപോലെ മിക്സ് ചെയ്ത് അഞ്ചു മിനിറ്റിനു ശേഷം തീ ഓഫ് ചെയ്യാം അവസാനമായി കുറച്ചു മല്ലിയില കൂടി ചേർക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World