അരിപ്പൊടി മസാല

Advertisement

അരിപ്പൊടി മാത്രം ഉപയോഗിച്ചു കൊണ്ട് ഇത്രയും രുചിയിൽ സ്‌പൈസി ആയ ഒരു മസാല, ഏത് നേരത്തും കഴിക്കാം…

Ingredients

അരിപ്പൊടി -ഒരു കപ്പ്

വെളിച്ചെണ്ണ

വെളുത്തുള്ളി

ഇഞ്ചി

സവാള -ഒന്ന്

ക്യാരറ്റ് -ഒന്ന്

ഉപ്പ്

ക്യാപ്സിക്കം -ഒന്ന്

മുളകുപൊടി -അര ടീസ്പൂൺ

സോയാസോസ് -1 ടീസ്പൂൺ

ടൊമാറ്റോ സോസ് -രണ്ട് ടേബിൾ സ്പൂൺ

കോൺഫ്ലോർ വെള്ളം മിക്സ്‌

Preparation

അരിപ്പൊടി ഉപ്പും തിളച്ച വെള്ളവും ഒഴിച്ച് നന്നായി കുഴയ്ക്കുക, ഇതിൽനിന്നും കുറച്ചു കുറച്ചെടുത്ത നീളത്തിൽ ഫിംഗർ ഷേപ്പിൽ ഉരുട്ടിയെടുക്കുക ശേഷം എല്ലാം ഒരുമിച്ച് ആവിയിൽ വേവിക്കാം, വേവിച്ചശേഷം ചെറിയ കഷണങ്ങളായി മുറിച്ചു മാറ്റാം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക, വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് മിക്സ് ചെയ്ത ശേഷം സവാള ചേർക്കാം, വഴറ്റിയതിനുശേഷം ക്യാപ്സിക്കം ക്യാരറ്റ് ഇവ ചേർക്കാം, ഉപ്പ് ചേർത്ത് നന്നായി വേവുമ്പോൾ സോയാസോസ് ടൊമാറ്റോ സോസും മുളകുപൊടി ഇവയെല്ലാം ചേർക്കാം, ശേഷം കോൺഫ്ലോർ വെള്ളം മിക്സ് ഒഴിക്കാം ഇത് നന്നായി കുറുകി വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്നത് ഇതിലേക്ക് ഇട്ടു കൊടുക്കാം, നല്ലപോലെ യോജിച്ച് വെള്ളം വറ്റുമ്പോൾ തീ ഓഫ് ചെയ്യാം,

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Momees diary