മുട്ട കുറുമ

Advertisement

അപ്പത്തിനും ഇടിയപ്പത്തിനും ചപ്പാത്തി പൂരി ഇവയ്ക്കൊപ്പവും എല്ലാം നമ്മൾ സാധാരണ തയ്യാറാക്കുന്ന കറിയാണ് മുട്ട കുറുമ കറി, ഇതാ ഒരു നാടൻ മുട്ടക്കറിയുടെ റെസിപ്പി

Ingredients

മുട്ട -നാല്

ക്യാരറ്റ് -ഒന്ന്

സവാള -ഒന്ന്

ഉരുളക്കിഴങ്ങ് -ഒന്ന്

ബീൻസ്

വെള്ളം

കറിവേപ്പില

ഉപ്പ്

തേങ്ങയുടെ രണ്ടാം പാൽ

കട്ടിയുള്ള തേങ്ങാപ്പാൽ

വെളിച്ചെണ്ണ

മസാലകൾ

ഇഞ്ചി വെളുത്തുള്ളി ചതച്ചത്

സവാള ഒന്ന്

പെരുംജീരകം പൊടിച്ചത് -ഒന്നര ടീസ്പൂൺ

ഗരം മസാല -അര ടീസ്പൂൺ

കുരുമുളകുപൊടി -ഒരു ടീസ്പൂൺ

Preparation

മുട്ട വേവിച്ചെടുത്ത് തൊലി കളഞ്ഞതിനുശേഷം മാറ്റിവയ്ക്കുക ഒരു കുക്കറിൽ അരിഞ്ഞെടുത്ത പച്ചക്കറികൾ ചേർത്ത് രണ്ടാം പാലും ഉപ്പും കറിവേപ്പിലയും ചേർത്ത് വേവിക്കുക വെന്തതിനുശേഷം ഒരു പാൻ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കണം ഇതിലേക്ക് ആദ്യം മസാലകളും പിന്നെ ഇഞ്ചി വെളുത്തുള്ളി ചതച്ചതും പിന്നീട് സവാളയും ചേർത്ത് നന്നായി വഴറ്റണം അടുത്തതായി വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർക്കാം ഇത് നന്നായി തിളയ്ക്കുമ്പോൾ മുട്ടയും ഒന്നാം പാലും ചേർത്ത് ഒന്നുകൂടി തിളപ്പിച്ച് ഓഫ് ചെയ്യാം അവസാനമായി കറിവേപ്പില കുറച്ച് അധികം തന്നെ ചേർക്കണം
വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Saranya Kitchen Malayalam