വാഴയിലയിൽ പൊതിഞ്ഞെടുത്ത് ആവിയിൽ വേവിച്ചെടുത്ത എണ്ണയില്ലാ പലഹാരം, ഇത് കഴിച്ചാൽ നിങ്ങളും പറയും പലഹാരങ്ങളിൽ നാടൻ രുചി തന്നെയാണ് ഏറ്റവും നല്ലത് എന്ന്.
Ingredients
അരിപ്പൊടി -ഒരു കപ്പ്
തേങ്ങ -ഒരു കപ്പ്
ശർക്കര പൊടി -ഒരു കപ്പ്
വെള്ളം -ഒന്നേകാൽ കപ്പ്
ഏലക്കായ പൊടി -ഒരു ടീസ്പൂൺ
ജീരകം -ഒരു ടീസ്പൂൺ
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
Preparation
ഒരു പാനിലേക്ക് അരിപ്പൊടിയും വെള്ളവും ചേർത്ത് നല്ലപോലെ യോജിപ്പിക്കുക തരികൾ ഒന്നുമില്ലാതെ മിക്സ് ചെയ്ത ശേഷം സ്റ്റൗവിൽ വച്ച് ഓൺ ചെയ്യുക കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് കൊടുക്കാം, മീഡിയം ഫ്ലെയിമിൽ നല്ല കട്ടിയാകുന്നത് വരെ മിക്സ് ചെയ്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം, 5 മിനിറ്റ് മൂടിവച്ചതിനുശേഷം ശർക്കര പൊടി തേങ്ങ ജീരകം ഏലക്കായപ്പൊടി ഇവയെല്ലാം ചേർത്ത് നന്നായി കുഴയ്ക്കാം, ഇനി ഓരോ ഉരുള ആയി വാഴയിലയിൽ വച്ചശേഷം ത്രികോണാകൃതിയിൽ മടക്കുക ശേഷം എല്ലാം ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World