കുമ്പളങ്ങ പച്ചടി

Advertisement

കുമ്പളങ്ങ കൊണ്ട് തയ്യാറാക്കിയ രുചികരമായ വെള്ള നിറമുള്ള സദ്യ വിഭവം..

Ingredients

കുമ്പളങ്ങ -രണ്ട് കപ്പ്

വെള്ളം -കാൽ കപ്പ്

ഉപ്പ്

തേങ്ങ -മുക്കാൽ കപ്പ്

പച്ചമുളക് -മൂന്ന്

കടുക് -അര ടീസ്പൂൺ

വെളിച്ചെണ്ണ -രണ്ട് ടീസ്പൂൺ

കടുക് -അര ടീസ്പൂൺ

ഉണക്കമുളക് -3

പച്ചമുളക് -2

കറിവേപ്പില

Preparation

കുമ്പളങ്ങ മീഡിയം കഷണങ്ങളായി മുറിക്കുക, ഉപ്പും വെള്ളവും ചേർത്ത് നന്നായി വേവിക്കാം, തേങ്ങ കടുക് പച്ചമുളക് എന്നിവ ചേർത്ത് നന്നായി അരച്ച് പേസ്റ്റ് ആക്കുക, ഇതിലേക്ക് ആവശ്യമെങ്കിൽ തൈര് ചേർത്ത് മിക്സ് ചെയ്ത് കറിയിലേക്ക് ചേർക്കാം, ചെറുതായി തിളക്കുമ്പോൾ തീ ഓഫ് ചെയ്യണം ശേഷം കടുക് ഉണക്കമുളക് കറിവേപ്പില ഇവ താളിച്ചു ചേർക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

Kumbalanga Pachadi / സദ്യയിലെ കുമ്പളങ്ങ പച്ചടി / Kerala Pachadi

ഇതുപോലുള്ള റെസിപ്പി കൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking at Mayflower