ഓണത്തിലെ തിരക്ക് കുറയ്ക്കാൻ രണ്ടുദിവസം മുന്നേ തന്നെ തയ്യാറാക്കി വയ്ക്കാവുന്ന റെസിപ്പികൾ, ഓണസദ്യയുടെ തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങിക്കോളൂ..
ഓണസദ്യ തയ്യാറാക്കുന്നത് ഒരു ജോലി തന്നെയാണ്, ഓണദിവസം പുത്തൻ ഉടുപ്പും ഇട്ട് ആഘോഷിക്കുന്നതിനിടെ പാചകം കൂടി ചെയ്യുമ്പോൾ വളരെ തിരക്കുപിടിച്ചതുപോലെ തന്നെയാണ്, രണ്ടുദിവസം മുന്നേ തന്നെ തയ്യാറാക്കി വയ്ക്കാവുന്ന ചില വിഭവങ്ങൾ ഇതാ…
ആദ്യം ശർക്കര വരട്ടി ഉണ്ടാക്കി വയ്ക്കാം, പച്ചക്കായ എടുത്ത് തൊലി കളഞ്ഞ് കട്ടിയുള്ള ചെറിയ കഷണങ്ങളായി മുറിച്ചതിനുശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കുക, മറ്റൊരു പാനിൽ ശർക്കര ഉരുക്കണം ഒരു നൂൽ പരുവം ആകുമ്പോൾ വറുത്തെടുത്ത കായ ചേർക്കാം, ഇത് നന്നായി യോജിപ്പിക്കുക ശേഷം ഏലക്കായ പൊടിച്ചത് ചുക്കുപൊടി ജീരകപ്പൊടി അരിപ്പൊടി ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്ത് ഒട്ടൽ മാറ്റാം ചൂടാറുമ്പോൾ കുപ്പിയിൽ അടച്ച സൂക്ഷിക്കാം
അടുത്തതായി കായ വറുത്തത് തയ്യാറാക്കാം അതിനായി നല്ല നൈസ് ആയി പച്ചക്കായ അരിഞ്ഞെടുക്കുക, ഇതിന് ചൂടായി എണ്ണയിലേക്ക് ഓരോന്നായി ഇട്ടു കൊടുക്കണം, വറുത്തുപോരുന്ന സമയത്ത് മഞ്ഞൾപ്പൊടിയും ഉപ്പും വെള്ളവും മിക്സ് ചെയ്തത് എണ്ണയിലേക്ക് ചെറുതായി തൂവി കൊടുക്കാം
പപ്പടം വറുത്തതും കൊണ്ടാട്ടം മുളക് വറുത്തതും തലേന്ന് തന്നെ തയ്യാറാക്കി വയ്ക്കാം
ഇനി മാങ്ങ അച്ചാർ തയ്യാറാക്കാം ഇതിനായി മാങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് വയ്ക്കുക, ഇതിലേക്ക് ഉപ്പു ചേർത്തു മിക്സ് ചെയ്ത് മാറ്റിവയ്ക്കാം. ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് കടുക് ചേർത്ത് കൊടുക്കാം, കടുക് പൊട്ടുമ്പോൾ ഉലുവ ചേർത്ത് കൊടുക്കാം ശേഷം വെളുത്തുള്ളി ചതച്ചതും ഉണക്കമുളക് കറിവേപ്പില ഇവയും ചേർക്കാം, ഇത് നന്നായി വയറ്റിയെടുത്ത് കഴിഞ്ഞാൽ ഇതിലേക്ക് മുളകുപൊടി ചേർക്കാം മഞ്ഞൾ പൊടിയും ചേർക്കാം കായപ്പൊടി ഇട്ടു കൊടുക്കാം, പുറത്തു ഉലുവ വറുത്തു പൊടിച്ചതും ചേർത്ത് മിക്സ് ചെയ്ത് പച്ചമണം മാറുമ്പോൾ ഇതിലേക്ക് മാങ്ങ ചേർത്ത് മിക്സ് ചെയ്യുക..
വടുകപ്പുളി നാരങ്ങയും ഇതുപോലെ അച്ചാർ തയ്യാറാക്കി വയ്ക്കാം
അതുപോലെ തലേദിവസം തയ്യാറാക്കി വെക്കാവുന്ന മറ്റൊരു കറിയാണ് ഇഞ്ചി കറി
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World