Advertisement

ഇഞ്ചി കറി കൂടി ഇല്ലാതെ സദ്യ പൂർണമാവുകയില്ല, ഇതാ സദ്യയിൽ വിളമ്പുന്ന പുളിയിഞ്ചി കറിയുടെ രുചി രഹസ്യം…

Ingredients

പുളി -നാരങ്ങാ വലിപ്പത്തിൽ

വെള്ളം -രണ്ടര കപ്പ്

ഇഞ്ചി -ഒന്നര കപ്പ്

പച്ചമുളക് -4

ചെറിയ ഉള്ളി -4

കറിവേപ്പില

ശർക്കര പൊടി -5 ടേബിൾ സ്പൂൺ

വെളിച്ചെണ്ണ -നാല് ടേബിൾ സ്പൂൺ

ഉപ്പ്

ഉലുവ

ഉണക്കമുളക് -3

കാന്താരി മുളക്- 3

കടുക്

മുളകുപൊടി -ഒരു ടീസ്പൂൺ

മഞ്ഞൾ പൊടി -അര ടീസ്പൂൺ

ഉലുവപ്പൊടി -കാൽ ടീസ്പൂൺ

കായപ്പൊടി -കാൽ ടീസ്പൂൺ

Preparation

പുളി പിഴിഞ്ഞ് വെള്ളമെടുത്ത് മാറ്റിവയ്ക്കുക ഇനിയൊരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക പൊടിയായി അരിഞ്ഞ ഇഞ്ചി പച്ചമുളക് ചെറിയുള്ളി കറിവേപ്പില ഇവ ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുക്കണം ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി വെക്കാം ബാക്കിയുള്ള എണ്ണയിലേക്ക് കടുകും ഉലുവയും ചേർത്ത് പൊട്ടുമ്പോൾ ഉണക്കമുളക് കറിവേപ്പില ഇവ ചേർത്ത് മിക്സ് ചെയ്യാം അടുത്തതായി മസാലപ്പൊടികൾ ചേർത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കണം ഇനി ഇതിലേക്ക് പുളി പിഴിഞ്ഞത് ഒഴിച്ചു കൊടുക്കാം കൂടെ ഉപ്പും വറുത്തുവെച്ച ഇഞ്ചിയും ചേർക്കാം ഇതിന് നന്നായി തിളപ്പിക്കുക ശർക്കര പൊടിയും ചേർക്കാം നല്ലപോലെ തിളപ്പിച്ച് കുറുക്കി എടുക്കുക

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World