ചക്കയുടെ ചവിണി കൊണ്ട് തോരൻ

Advertisement

വെറുതെ കളയുന്ന ചക്കയുടെ ചവിണി കൊണ്ട് ചോറിനൊപ്പം കഴിക്കാൻ നല്ലൊരു തോരൻ തയ്യാറാക്കിയാലോ? നല്ല രുചിയാണ് കേട്ടോ,

Ingredients

ചക്കച്ചവണി

തേങ്ങാചിരവിയത് -അരക്കപ്പ്

പച്ചമുളക്- ഒന്ന്

വെളുത്തുള്ളി ര-ണ്ട്

മുളകുപൊടി -അര ടീസ്പൂൺ

കറിവേപ്പില

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

വെളിച്ചെണ്ണ

കടുക്

ഉണക്കമുളക്

ചെറിയ ഉള്ളി

ഉപ്പ്

Preparation

ചക്ക യുടെ ചവിണി മുറിച്ചെടുത്ത് കഴുകുക, ശേഷം മിക്സിയുടെ ജാറിൽ ഇട്ട് ചെറുതായി ഒന്ന് ചതച്ചെടുക്കാം തേങ്ങയിലേക്ക് പച്ചമുളക് വെളുത്തുള്ളി മുളകുപൊടി മഞ്ഞപ്പൊടി കറിവേപ്പില ഇവ ചേർത്ത് ഒന്ന് ചതച്ചെടുത്ത് മാറ്റിവയ്ക്കാം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ അരിഞ്ഞെടുത്ത ചെറിയ ഉള്ളിയും ഉണക്കമുളക് കറിവേപ്പില ഇവയും ചേർത്ത് മൂപ്പിക്കുക ശേഷം തേങ്ങാ ചതച്ചത് ചേർത്ത് മിക്സ് ചെയ്യാം ഇത് ഡ്രൈ ആകുമ്പോൾ ചക്ക ചവണി ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് മൂടിവെച്ച് വേവിക്കുക.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Geetha’s Naadan Ruchikal