ബീഫ് മന്തി

Advertisement

ഈ ബീഫ് മന്തി ഉണ്ടാക്കാൻ വളരെ സിമ്പിളാണ്, കുക്കറിൽ എളുപ്പത്തിൽ തയ്യാറാക്കി എടുത്ത അടിപൊളി ഈ മന്തി റസിപ്പി ആർക്കും തയ്യാറാക്കാം..

Ingredients

ബീഫ് -അരക്കിലോ

മാഗി ക്യൂബ് -2

മന്തി മസാല -രണ്ട് ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

മുളകുപൊടി -ഒരു ടീസ്പൂൺ

മല്ലിയില

ഉപ്പ്

ക്യാപ്സിക്കം -പകുതി

സവാള ഒന്ന്

സൺ ഫ്ലവർ ഓയിൽ -കാൽ കപ്പ്

മസാലകൾ

വെള്ളം

ബസ്മതി അരി

ഉപ്പ്

Preparation

ബീഫിലേക്ക് ചിക്കൻ സ്റ്റോക്ക് മല്ലിയില ക്യാപ്സിക്കം സവാള മസാല പൊടികൾ സൺഫ്ലവർ ഓയിൽ ഉപ്പ് ഇവ ചേർത്ത് മിക്സ് ചെയ്ത ശേഷം കുക്കറടച്ച് അഞ്ചോ ആറോ വിസിൽ വേവിക്കുക, ശേഷം കുക്കർ തുറന്ന് വെള്ളം കുറച്ചെടുത്ത് മാറ്റാം ബാക്കി കുക്കറിൽ വച്ച് തന്നെ തിളപ്പിച്ച് വറ്റിച്ചെടുക്കുക. മറ്റൊരടുപ്പിൽ ചോറ് തയ്യാറാക്കാനായി വയ്ക്കാം വെള്ളത്തിലേക്ക് മസാലകൾ ചേർത്ത് കൊടുത്ത് തിളപ്പിക്കുക ഉപ്പും ചെറുനാരങ്ങ നീരും ചേർക്കണം ശേഷം കഴുകിയെടുത്ത അരി ചേർക്കാം അരി മുക്കാൽ വേവാകുമ്പോൾ ഊറ്റി എടുക്കാം, ഈ ചോറിനെ ബീഫ് മസാലയ്ക്ക് മുകളിലേക്ക് ചേർത്ത് കൊടുക്കുക, ഇതിനു മുകളിൽ മാറ്റിവെച്ചിരിക്കുന്ന ബീഫ് സ്റ്റോക്ക് ഒഴിച്ചു കൊടുക്കാം അഞ്ചോ ആറോ പച്ചമുളക് വെച്ചതിനുശേഷം ചാർക്കോൾ വെച്ച് സ്മോക്ക് ചെയ്ത് കുക്കർ അടക്കുക പത്തോ പതിനഞ്ചോ മിനിറ്റ് ചെറിയ തീയിൽ അങ്ങനെ വെച്ചതിനുശേഷം തുറക്കാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sha’s Shorts