ചിക്കൻ ബിരിയാണി

Advertisement

ഇനി ആർക്കും എളുപ്പത്തിൽ ചിക്കൻ ബിരിയാണി ഉണ്ടാക്കാം..ആദ്യമായി ഉണ്ടാക്കുന്നവർക്കും മനസ്സിലാകുന്ന രീതിയിൽ എളുപ്പത്തിൽ ഉള്ള റെസിപ്പി

ആദ്യം സവാളയും കശുവണ്ടി മുന്തിരി എന്നിവയും വറുത്തെടുത്ത് മാറ്റിവയ്ക്കുക ഒരു വലിയ പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് മസാലകൾ ആദ്യം ചേർത്ത് കൊടുക്കാം ശേഷം ക്യാരറ്റും സവാളയും ഇതിലേക്ക് ചേർക്കാം, മഴയ ശേഷം വെള്ളം ഒഴിച്ച് ഉപ്പും ഇട്ട് മിക്സ് ചെയ്യുക, നന്നായി തിളച്ചു വരുമ്പോൾ കഴുകി വച്ചിരിക്കുന്ന അരി ചേർത്ത് കൊടുത്ത് വേവിച്ചെടുക്കാം, മുക്കാൽ വേവ് ആകുന്നത് വരെ വേവിച്ചാൽ മതി.. ശേഷം ചോറ് ഊറ്റിയെടുത്ത് മാറ്റിവയ്ക്കാം അടുത്തതായി മസാല തയ്യാറാക്കാം, ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് പെരുംജീരകം ചേർത്തു കൊടുത്ത് വറുത്തെടുക്കാം അടുത്തതായി സവാള ചേർത്ത് വഴറ്റാം ഉപ്പും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് വീണ്ടും നല്ലതുപോലെ വഴറ്റിയതിനുശേഷം തക്കാളി ചേർക്കാം, ബിരിയാണി മസാല മഞ്ഞൾപൊടി കുരുമുളകുപൊടി എന്നിവ ചേർക്കാം, പച്ച മണം മാറുമ്പോൾ പുതിനയില മല്ലിയില നാരങ്ങാനീര് തൈര് ചേർക്കാം, അടുത്തതായി ചിക്കൻ ചേർത്ത് നല്ല ഡ്രൈ ആകുന്നത് വരെ വേവിച്ചെടുക്കണം.

അടുത്തതായി വേവിച്ചെടുത്ത അരിയും തയ്യാറാക്കിയ മസാലയും ഒരു പാത്രത്തിൽ ലയർ ആയി സെറ്റ് ചെയ്യുക, ഏറ്റവും മുകളിൽ വറുത്തെടുത്ത കശുവണ്ടി മുന്തിരി സവാള എന്നിവ ചേർത്ത് പാത്രം നല്ലപോലെ മൂടി 15 മിനിറ്റ് ദം ചെയ്യുക… രുചികരമായ ചിക്കൻ ബിരിയാണി തയ്യാർ.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക