ചിക്കൻ ഉണ്ടെങ്കിൽ ആവിയിൽ വേവിച്ചെടുത്ത ഈ കിടിലൻ സ്നാക്സ് റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ… ചിക്കൻ മോമോസ് എല്ലാവർക്കും ഇഷ്ടമാകും
INGREDIENTS
ചിക്കൻ -400 ഗ്രാം
മൈദ -അരക്കിലോ
എണ്ണ -ഒരു ടേബിൾ സ്പൂൺ
മുളക് -ഒന്ന്
സവാള -ഒരു കപ്പ്
മല്ലിയില
സോയാസോസ് -ഒരു ടീസ്പൂൺ
തക്കാളി -ഒന്ന്
ഉണക്കമുളക് -8
വെളുത്തുള്ളി -20
ഉപ്പ്
PREPARATION
ആദ്യം മൈദയിലേക്ക് എണ്ണയും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക ശേഷം വെള്ളം ഒഴിച്ച് കുഴച്ച് മാവാക്കാം ഇത് 10 മിനിറ്റ് മാറ്റിവെക്കണം എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ ചെറുതായി നുറുക്കിയതിനു ശേഷം മിക്സി ജാറിൽ ചേർത്ത് വെളുത്തുള്ളിയും ചേർത്ത് അരച്ചെടുക്കുക ഇതിലേക്ക് ഉപ്പ് പച്ചമുളക് സവാള മല്ലിയില സോയ സോസ് ഉപ്പ് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കുക.
മാറ്റിവെച്ച മൈദ എടുത്ത് ഒന്നുകൂടി കുഴച്ച് വളരെ ചെറിയ ബോളുകൾ ആക്കി മാറ്റാം ഈ ബോളുകളെ ഒന്ന് പരത്തിയതിനുശേഷം ഉള്ളിലേക്ക് ചിക്കൻ ഫില്ലിംഗ് വെച്ച് കൊടുക്കാം ഇത് മോമോസ് പോലെ മടക്കി എടുക്കുക, ശേഷം ആവിയിൽ വെച്ച് നല്ലപോലെ വേവിച്ചെടുക്കാം
കൂടെ കഴിക്കാനുള്ള ചട്നി തയ്യാറാക്കാനായി തിളച്ച വെള്ളത്തിലേക്ക് ഒരു വലിയ തക്കാളി ഉണക്കമുളക് വെളുത്തുള്ളി എന്നിവ ചേർക്കാം കുറച്ചുനേരം തിളപ്പിച്ചതിനുശേഷം ഓരോന്നും മിക്സിയിലേക്ക് ചേർത്തു കൊടുക്കുക അല്പം വെള്ളം കൂടി ഒഴിച്ച് ഉപ്പും ചേർത്ത് അരച്ചാൽ ചട്നി റെഡി
കൂടുതൽ അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tasty Garnish