അമൃതം പൊടി ഹൽവ

Advertisement

അമൃതം പൊടി കൊണ്ട് തയ്യാറാക്കാവുന്ന ഏറ്റവും രുചികരമായ ഒരു റെസിപ്പി, ഒരു തുള്ളി എണ്ണ പോലും ചേർക്കേണ്ട മാത്രമല്ല വെറും മൂന്ന് ചേരുവകൾ മാത്രം മതി

Ingredients

അമൃതം പൊടി- 2 ഗ്ലാസ്‌

തേങ്ങ -രണ്ട് കപ്പ്

ശർക്കര

വെള്ളം

ഏലക്കായ പൊടി -ഒരു നുള്ള്

എള്ള്

കാഷ്യുനട്ട്

Preparation

ആദ്യം തേങ്ങാപ്പാൽ എടുക്കാം ഇതിലേക്ക് അമൃതം പൊടി ചേർത്തു കൊടുത്തു നന്നായി യോജിപ്പിച്ചതിനുശേഷം പാനിലേക്ക് അരിച്ച് ഒഴിക്കുക ശർക്കര ഉരുക്കിയെടുത്ത് മാറ്റിവയ്ക്കാം അമൃതം പൊടിയെടുത്ത് പാൻ അടുപ്പിൽ വെച്ച് തീ കത്തിച്ചതിനുശേഷം കൈയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം കട്ടിയായി തുടങ്ങുമ്പോൾ ഇതിലേക്ക് ശർക്കരപ്പാനി അരിച്ചു ഒഴിക്കാം വീണ്ടും കയ്യടു ക്കാതെ ചെറിയ തീയിൽ ഇളക്കിക്കൊണ്ടിരിക്കണം, നന്നായി എണ്ണ വിട്ടു വരുന്നത് വരെ മിക്സ് ചെയ്യണം ഏലക്കായ പൊടി കൂടി ചേർക്കാം നല്ലോണം കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആകുമ്പോൾ നട്സ് ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്തു തീ ഓഫ് ചെയ്യാം ഇനി എണ്ണ പുരട്ടിയ ഒരു പെട്ടി ഷേപ്പ് ഉള്ള പാത്രത്തിലേക്ക് ഇതിനെ മാറ്റാം, ചൂടാറിയതിനു ശേഷം ഇതിനെ മുറിച്ചെടുത്തു കഴിക്കാം.

കൂടുതൽ അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malappuram Thatha Vlogs by Ayishu