Advertisement

ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്നാക്കാണ് മുട്ട ബജി, കടയിൽ കിട്ടുന്ന അതേ രുചിയിൽ മുട്ടബജി വീട്ടിൽ തയ്യാറാക്കുന്നത് കണ്ടു നോക്കൂ, കൂടെ ചട്ണിയുടെ റെസിപ്പിയും

Ingredients

ചട്നി തയ്യാറാക്കാനായി

വെളിച്ചെണ്ണ

സവാള -1

തക്കാളി -ഒന്ന്

ഉപ്പ്

മുളകുപൊടി -അര ടീസ്പൂൺ

പഞ്ചസാര -കാൽ ടീസ്പൂൺ

വിനാഗിരി -ഒരു ടീസ്പൂൺ

OTHER INGREDIENTS

പുഴുങ്ങിയ മുട്ട -മൂന്നെണ്ണം

കുരുമുളകുപൊടി

കടലമാവ് -ഒരു കപ്പ്

അരിപ്പൊടി -കാൽ കപ്പ്

മുളകുപൊടി -ഒരു ടീസ്പൂൺ

ഉപ്പ്

കായപ്പൊടി -അര ടീസ്പൂൺ

വെള്ളം

എണ്ണ

ആദ്യം ചമ്മന്തി തയ്യാറാക്കാം അതിനായി ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് ഒരു സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക, ശേഷം ഇതിനെ മിക്സി ജാറിലേക്ക് മാറ്റാം കൂടെ തക്കാളി മുളകുപൊടി ഉപ്പ് പഞ്ചസാര വിനാഗിരി ഇവയും കൂടി ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റിവയ്ക്കാം.

അടുത്തതായി ബജിക്കുള്ള മാവ് തയ്യാറാക്കാം, ഇതിനായി ഒരു ബൗളിലേക്ക് കടലമാവ് അരിപ്പൊടി മുളകുപൊടി കായപ്പൊടി ഉപ്പ് ഇവ ചേർത്ത് മിക്സ് ചെയ്തശേഷം വെള്ളമൊഴിച്ച് കലക്കി കട്ടിയുള്ള ഒരു ബാറ്റർ ആക്കി മാറ്റാം പുഴുങ്ങിയെടുത്ത മുട്ട രണ്ടായി മുറിച്ച് അതിനു മുകളിൽ കുറച്ച് കുരു മുളകുപൊടി ഇട്ടുകൊടുക്കാം ശേഷം ഓരോന്ന് എടുത്ത് മാവിൽ മുക്കിയതിനു ശേഷം ചൂടായ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ചെയ്ത് എടുക്കാം,

വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rasfis Kitchen