പനീർ ഇതുപോലെ റോസ്റ്റ് ചെയ്ത് കഴിച്ചു നോക്കൂ… ചപ്പാത്തി പൂരി ഇവയുടെ കൂടെ കഴിക്കാനായി സൂപ്പർ കോമ്പിനേഷൻ
Ingrdients
എണ്ണ -രണ്ട് ടേബിൾ സ്പൂൺ
പനീർ -കാൽ കിലോ
കടുക്
കറിവേപ്പില
സവാള -രണ്ട്
ഉപ്പ്
ഇഞ്ചി വെളുത്തുള്ളി -അര ടീസ്പൂൺ
ക്യാപ്സിക്കം -ഒന്ന്
തക്കാളി -ഒന്ന്,
മഞ്ഞൾപൊടി -അര ടീസ്പൂൺ
മുളക് പൊടി -അര ടേബിൾ സ്പൂൺ
മല്ലിപ്പൊടി -അര ടേബിൾ സ്പൂൺ
മസാലപ്പൊടി -അര ടീസ്പൂൺ
കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ
Preparation
ആദ്യം ഒരു പാനിലേക്ക് അല്പം എണ്ണ ചേർത്ത് ചൂടാക്കി അതിലേക്ക് പനീർ കഷണങ്ങൾ ചേർത്ത് നന്നായി ഫ്രൈ ചെയ്ത് എടുക്കുക, ഇനി അതേ പാനിലേക്ക് അല്പം കൂടി എണ്ണ ഒഴിച്ച് ചൂടാക്കുക, കടുക് ചേർത്ത് പൊട്ടുമ്പോൾ കറിവേപ്പില ചേർത്ത് മിക്സ് ചെയ്യാം അടുത്തതായി സവാള ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റണം, ക്യാപ്സിക്കം തക്കാളി ഇവ കൂടി ചേർത്തതിനുശേഷം മസാല പൊടികൾ ഓരോന്നായി ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും നല്ലപോലെ യോജിപ്പിക്കണം, ഇനി വറുത്തു വച്ചിരിക്കുന്ന പനീർ ചേർത്ത് മസാല നല്ലപോലെ മിക്സ് ചെയ്യുക മൂന്നു നാലു മിനിറ്റ് കൂടി കുക്ക് ചെയ്ത ശേഷം തീ ഓഫ് ചെയ്യാം
കൂടുതൽ അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Essa Cook Note by sania