തക്കാളി മോരു കറി

Advertisement

വ്യത്യസ്തമായ രുചിയുള്ള ഒരു തക്കാളി മോരു കറി… ചോറിനൊപ്പം ഈ രുചികരമായ കറി ഒന്ന് തയ്യാറാക്കി നോക്കൂ വീഡിയോ

Ingredients

വെളിച്ചെണ്ണ

ഇഞ്ചി ഒന്നര ടേബിൾസ്പൂൺ

വെളുത്തുള്ളി ഒന്നര ടേബിൾസ്പൂൺ

പച്ചമുളക് 2

കറിവേപ്പില

ചെറിയുള്ളി അരക്കപ്പ്

മഞ്ഞൾപൊടി അര ടീസ്പൂൺ

ഉപ്പ്

മുളകുപൊടി അര ടീസ്പൂൺ

തക്കാളി 1

ചൂട് വെള്ളം

തൈര് രണ്ട് കപ്പ്

വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ

കടുക്

ഉലുവ

കറിവേപ്പില

ഉണക്കമുളക്

Preparation

ഒരു മൺപാത്രത്തിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റണം കറിവേപ്പില കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക, യോജിപ്പിച്ച ശേഷം തക്കാളി ചേർക്കാം, അല്പം ചൂടുവെള്ളം ഒഴിച്ച് തക്കാളി നന്നായി വേവിച്ചതിനുശേഷം ഇതിലേക്ക് തൈര് ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ചൂടാക്കിയതിനു ശേഷം തീ ഓഫ് ചെയ്യാം കടുക് ഉലുവ ഉണക്കമുളക് കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ മൂപ്പിച്ച് കറിയിലേക്ക് ചേർക്കുക.

കൂടുതൽ അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.Jess Creative World