ചെമ്മീനും പയറും ചേർത്ത് തയ്യാറാക്കിയ ഒരു വെറൈറ്റി മെഴുക്കുപുരട്ടി റെസിപി, ചെമ്മീൻ കിട്ടുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കൂ വേറെ ലെവൽ രുചിയാണ്…
Ingredients
പയർ
ചെമ്മീൻ
മഞ്ഞൾപൊടി
ഉപ്പ്
വെള്ളം
ഇഞ്ചി വെളുത്തുള്ളി
വെളിച്ചെണ്ണ
കടുക്
ഉണക്കമുളക്
ചെറിയുള്ളി
മുളക്പൊടി
Preparation
അരിഞ്ഞു വച്ചിരിക്കുന്ന പയറും നന്നാക്കി കഴുകി എടുത്തു വച്ചിരിക്കുന്ന ചെമ്മീനും ഒരു മൺ ലത്തിൽ എടുക്കുക, കൂടെ ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ചതിനുശേഷം കുറച്ചു വെള്ളം ഒഴിക്കുക ഇനി നന്നായി വേവിക്കാം. വെന്ത് മാറ്റിവെച്ചതിനുശേഷം ഒരു ഫാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ ഉണക്കമുളകും ചെറിയ ഉള്ളിയും ചേർത്ത് മൂപ്പിക്കാം ഇഞ്ചി വെളുത്തുള്ളി എന്നിവ ചതച്ചെടുത്തത് ചേർക്കാം, നന്നായി വഴറ്റി കഴിഞ്ഞാൽ മുളക് പൊടി ചേർത്ത് യോജിപ്പിക്കാം, പച്ചമണം മാറുമ്പോൾ വേവിച്ചുവച്ചിരിക്കുന്ന പയറും ചെമ്മീനും ചേർക്കാം ഇനി എല്ലാം കൂടി നന്നായി യോജിപ്പിക്കുക പാത്രം മൂടിവെച്ച് 5 മിനിറ്റ് ചെറിയ തീയിൽ വേവിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം.
കൂടുതൽ അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dfilter Cooking World