മഴക്കാലത്തും ഇഡലി മാവ് നല്ല പതഞ്ഞു പൊങ്ങി വരാനും, നല്ല സോഫ്റ്റ് ഇഡലി കിട്ടാനുമായി ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ…
Ingredients
പച്ചരി -നാല് കപ്പ്
ഉഴുന്ന് -ഒരു കപ്പ്
ഉലുവ -ഒരു ടീസ്പൂൺ
ചോറ് -ഒരു പിടി
കല്ലുപ്പ്
Preparation
ഒരു പാത്രത്തിൽ ഉഴുന്നെടുത്ത് നന്നായി കഴുകിയതിനുശേഷം നല്ല വെള്ളം ഒഴിച്ച് കുതിർക്കാനായി മാറ്റിവയ്ക്കുക പച്ചരിയും ഉലുവയും ഒരുമിച്ചെടുത്ത് കുതിർക്കാൻ വയ്ക്കാം നാലു മുതൽ 6 മണിക്കൂർ കുതിർത്തതിനുശേഷമാണ് അരക്കേണ്ടത് ആദ്യം ഉഴുന്ന് കുതിർത്ത വെള്ളത്തിൽ തന്നെ നന്നായി അരച്ചെടുക്കുക മിക്സിക്ക് പകരം ഗ്രൈൻഡർ ഉണ്ടെങ്കിൽ അതായിരിക്കും നല്ലത്, ഉഴുന്ന് അരച്ചു കഴിഞ്ഞതിനുശേഷം മാവിനെ ഒരു പാത്രത്തിലേക്ക് മാറ്റാം ഇനി അരിയും ചോറും ഒരുമിച്ച് അരച്ചെടുക്കാം അവസാനം എല്ലാ മാവും ഒരുമിച്ച് ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ യോജിപ്പിക്കുക, ഇനി മാവിന് മുകളിലായി കല്ലുപ്പ് ഇട്ടു കൊടുക്കുക ഇത് ഇളക്കരുത്, ഇനി നല്ല വൃത്തിയുള്ള ഒരു തോർത്ത് വെച്ച് പാത്രത്തിന്റെ വായ്ഭാഗം മൂടിയതിനുശേഷം മറ്റൊരു പാത്രം കൊണ്ട് മുകൾവശം ഒന്നു കൂടി മൂടുക പിറ്റേദിവസം രാവിലെ നോക്കുമ്പോൾ മാവ് നന്നായി പൊങ്ങിയിട്ടുണ്ടാവും ഇനി ഒന്ന് യോജിപ്പിച്ചതിനുശേഷം ഇഡ്ഡലിത്തട്ടിലോ കുഞ്ഞു ബൗളുകളിലോ ഇഡലി തയ്യാറാക്കി എടുക്കാം.
കൂടുതൽ അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vadakkan Family ഭക്ഷണം ശൈലി