നാടൻ രീതിയിൽ തയ്യാറാക്കിയ വൻപയർ കറി, ഇത് ചോറ് കഞ്ഞി ഇവയ്ക്കൊപ്പവും കൂടാതെ ചപ്പാത്തി,പുട്ട് ഇവയ്ക്കൊപ്പം കൂടെ കഴിക്കാൻ ബെസ്റ്റാണ്
INGREDIENTS
വൻപയർ കുതിർത്തത്
മഞ്ഞൾപൊടി അര ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂൺ
സവാള 1
വെളിച്ചെണ്ണ
കടുക്
സവാള
ഉണക്കമുളക് 4
കറിവേപ്പില
മുളകുപൊടി -ഒരു ടീസ്പൂൺ
വെള്ളം കാൽ ഗ്ലാസ്
ഉപ്പ്
Preparation
കുതിർത്തെടുത്ത വൻപയർ കഴുകിയെടുത്ത് കുക്കറിലേക്ക് ചേർക്കുക കൂടെ ഉപ്പും മഞ്ഞൾ പൊടി ചതച്ചെടുത്ത വെളുത്തുള്ളി ഒരു സവാള അരിഞ്ഞത് ആവശ്യത്തിന് വെള്ളം ഇവ കൂടി ചേർത്ത് അഞ്ചോ ആറോ വിസിൽ വേവിക്കുക. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കാം, ഉള്ളിയും ഉണക്കമുളകും ചേർത്ത് മൂപ്പിച്ച് കറിവേപ്പില ചേർക്കുക മുളകുപൊടി അല്പം ചേർത്തതിനുശേഷം വേവിച്ചെടുത്ത പയർ ചേർക്കാം, ആവശ്യമെങ്കിൽ വെള്ളം ചേർക്കാം, നല്ലതുപോലെ തിളപ്പിച്ച് തീ ഓഫ് ചെയ്യുക.
കൂടുതൽ അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക EAZY KERALA KITCHEN