ചെറുപഴം കേക്ക്

Advertisement

ചെറുപഴം ഉപയോഗിച്ച് പഞ്ഞി പോലെ സോഫ്റ്റ് ആയ ഒരു കേക്ക് തയ്യാറാക്കിയാലോ ഓവനോ ബീറ്റർ ഒന്നുമില്ലാതെ മിക്സിയിൽ അടിച്ചെടുത്ത് തയ്യാറാക്കാം..

INGREDIENTS

മുട്ട -3

പഞ്ചസാര- അരക്കപ്പ്

സൺഫ്ലവർ ഓയിൽ -അരക്കപ്പ്

വാനില എസൻസ് -അര ടീസ്പൂൺ

മൈദ -ഒരു കപ്പ്

ബേക്കിംഗ് സോഡ -അര ടേബിൾ സ്പൂൺ

ചെറുപഴം -അഞ്ച്

നെയ് -2 ടേബിൾ സ്പൂൺ

PREPARATION

ആദ്യം മിക്സി ജാറിലേക്ക് മുട്ടയും പഞ്ചസാരയും ചേർത്ത് ഒന്ന് അടിച്ചെടുക്കുക ശേഷം സൺഫ്ലവർ ഓയിൽ വാനില എസൻസ് എന്നിവ കൂടി ചേർത്ത് ഒന്നുകൂടി അടിക്കണം, ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം മൈദ ചേർത്ത് നന്നായി മിക്സ് ചെയ്യാം, ബേക്കിംഗ് സോഡ ചേർത്ത് വീണ്ടും മിക്സ് ചെയ്യാം, ഇനി ചെറുതായി അരിഞ്ഞ പഴം ഇതിലേക്ക് ചേർക്കാം, നല്ലതുപോലെ യോജിപ്പിച്ച് എടുക്കുക, ഒരു അടി കട്ടിയുള്ള സോസ്പാനിൽ നെയ്യ് പുരട്ടിയതിനുശേഷം ഈ ബാറ്റർ ഒഴിച്ചു കൊടുക്കാം, ചെറിയ തീയിൽ വെച്ച് 40 മിനിറ്റ് വരെ മൂടി വച് വേവിക്കണം, ആദ്യം 20 മിനിറ്റ് പാത്രം ഒട്ടും തുറക്കരുത്. ചൂടാറിയതിനു ശേഷം മുറിച്ചെടുത്ത് കഴിക്കാം

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen