Advertisement

എള്ളു ചേർത്ത് തയ്യാറാക്കുന്ന ഈ ഉണ്ട ദിവസത്തിൽ ഒരെണ്ണം കഴിച്ചാൽ മതി, രക്തക്കുറവും മുടികൊഴിച്ചിലും നടുവേദനയും ക്ഷീണവും മാറാൻ ഇതു മാത്രം മതി…

Ingredients

എള്ള് -രണ്ട് കപ്പ്

കപ്പലണ്ടി- ഒരു കപ്പ്

കശുവണ്ടി- ഒരു കപ്പ്

വറുത്ത കടല പരിപ്പ -അരക്കപ്പ്

ശർക്കര- 500 ഗ്രാം

വെള്ളം -ഒരു കപ്പ്

നെയ്യ് -ആറ് ടേബിൾസ്പൂൺ

തേങ്ങ ചിരവിയത് -രണ്ട് കപ്പ്

ഏലക്ക പൊടി

ചുക്കുപൊടി

ആദ്യം എള്ള് നന്നായി കഴുകിയെടുത്ത് വെള്ളം വാർക്കാനായി വയ്ക്കുക, ശർക്കര ഉരുക്കാനായി വയ്ക്കണം കപ്പലണ്ടിയും കശുവണ്ടിയും വറുത്തെടുത്ത് മാറ്റുക. വറുത്തെടുത്ത കപ്പലണ്ടിയും കശുവണ്ടിയും പൊടിച്ചടുക്കണം, ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് തേങ്ങാ ചിരവിയതും വറുത്ത കടല പരിപ്പും ചേർത്ത് മിക്സ് ചെയ്യുക ശേഷം എള്ള് ചേർത്ത് നന്നായി ചൂടാക്കുക, അടുത്തതായി പൊടിച്ചെടുത്തത് ചേർക്കാം, ഇനി ശർക്കരപ്പാനി അരിച്ച് ഇതിലേക്ക് ഒഴിക്കാം, നന്നായി മിക്സ് ചെയ്തു വെള്ളം പോകുന്നത് വരെ വറ്റിച്ചെടുക്കുക, ചുക്കുപൊടിയും ഏലക്ക പൊടിയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം, ചൂടാറുമ്പോൾ ചെറിയ ബോളുകളായി ഉരുട്ടി എടുക്കാം..

കൂടുതൽ അറിയാനായി വീഡിയോ കാണുക

രക്തക്കുറവും മുടികൊഴിച്ചലും നടുവേദനയും ക്ഷീണവും മാറാൻ എള്ള് ഇത് പോലെ കഴിക്കൂ | Karkkidakam Recipes

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World