കർക്കിടക മാസത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഉലുവ കഞ്ഞി,സ്പെഷ്യൽ ധാന്യകൂട്ട് ചേർത്ത് തയ്യാറാക്കിയത്,നടുവേദനയ്ക്കും ഷുഗർ കുറയ്ക്കാനും ശരീരബലത്തിനും സമ്പൂർണ്ണ ആരോഗ്യത്തിനും ഇത് മതി..
INGREDIENTS
ഞവര അരി -ഒരു കപ്പ്
ഉലുവ -കാൽ കപ്പ്
ചെറുപയർ പരിപ്പ് -കാൽ കപ്പ്
മുതിര -കാൽകപ്പ്
ചെറിയുള്ളി
ഉപ്പ്
തേങ്ങാ ചിരവിയത് -2 കപ്പ്
ജീരകം -ഒരു ടീസ്പൂൺ
PREPARATION
ധാന്യങ്ങൾ എല്ലാം ഒരു പാത്രത്തിൽ എടുത്തു കഴുകിയതിനുശേഷം രാത്രി മുഴുവൻ കുതിർക്കാൻ ഇടുക, പിറ്റേന്ന് രാവിലെ ആവശ്യത്തിന് വെള്ളവും ചേർത്ത് കുക്കറിൽ നന്നായി വേവിക്കാം തേങ്ങ ചിരവിയതും ചെറിയുള്ളി ജീരകം ഇവയും മിക്സിയിൽ നന്നായി ഒന്ന് ചതച്ചെടുത്ത് വെന്ത കഞ്ഞിയിലേക്ക് ചേർക്കാം, ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക, അവസാനമായി വെളിച്ചെണ്ണയിൽ കുറച്ച് ചെറിയുള്ളി മൂപ്പിച്ച് ഇതിലേക്ക് ചേർക്കുക, കർക്കിടക മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉലുവ കഞ്ഞി തയ്യാർ.
കൂടുതൽ അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World