Advertisement

ധാരാളം ഇലക്കറികൾ കഴിക്കേണ്ട സമയമാണ് കർക്കിടക മാസം, ഓരോ ദിവസവും ഓരോ ഇലകൾ കറിയായി കഴിക്കണമെന്ന് പഴമക്കാർ പറയാറുണ്ട്, ഇന്നത്തെ തലമുറയിലെ ആളുകൾക്ക് ഏതൊക്കെ തരം ഇലകൾ കഴിക്കണം എന്നുപോലും അറിയില്ല, നമ്മുടെ ചുറ്റിലും കാണുന്ന പോഷകസമൃദ്ധമായ ഈ ചീര ആരോഗ്യത്തിന് വളരെ നല്ലതാണ് ഇതുകൊണ്ട് ചോറിനൊപ്പം കഴിക്കാൻ നല്ലൊരു ഒഴിച്ച് കറി തയ്യാറാക്കാം…

വയലറ്റുപ്പൂക്കളോടുകൂടി ബലമില്ലാത്ത തണ്ടോടുകൂടിയ സാമ്പാർ ചീര നിങ്ങൾ കണ്ടിട്ടുണ്ടാവും, ഇത് പറിച്ചെടുക്കുക നന്നായി കഴുകിയതിനുശേഷം പൊടിയായി അരിഞ്ഞെടുക്കാം ശേഷം മാറ്റിവെക്കാം ഇനി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് പിടി തേങ്ങയും ചെറിയ ജീരകം വറ്റൽമുളക് എന്നിവയും ചേർത്ത് ഒന്ന് അരച്ചെടുക്കാം. ഒരു ചട്ടി അടുപ്പിൽ വച്ച് അല്പം ഓയിൽ ഒഴിച്ച് കൊടുക്കുക ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കാം, ശേഷം കറിവേപ്പിലയും ഉണക്കമുളകും ചേർക്കാം, ഇത് മൂപ്പിച്ചു കഴിഞ്ഞാൽ അരിഞ്ഞു വച്ചിരിക്കുന്ന ചീര ചേർക്കാം, ചെറിയ ചൂട് ആകുമ്പോഴേക്കും ചീര വെന്തിട്ടുണ്ടാവും,, ഇതിലേക്ക് വേവിച്ചെടുത്ത പരിപ്പ് വെള്ളത്തോടുകൂടി ഒഴിച്ചു കൊടുക്കുക, ചൂടാകുമ്പോഴേക്കും ഇതിലേക്ക് തേങ്ങ അരപ്പ് ചേർത്ത് കൊടുക്കാം, നന്നായി തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്യുക.

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world